രാജീവ് രവി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ നടന്‍ ധ്രുവന്‍ പുറത്തായി. കഴിഞ്ഞ ദിവസങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു
തന്നെ പുറത്താകി എന്ന് യുവനടന്‍ ധ്രുവന്‍ വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ സംവിധായകന്റെ പ്രതികരണം ധ്രുവനെ പുറത്താക്കിയതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു. പുറത്താക്കിയിട്ടുണ്ടെങ്കില്‍ അത് ഈഗോ പ്രശ്നം കാരണമായിരിക്കും എന്നും സജീവ് പിള്ള പറഞ്ഞു.
'മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. എനിക്കു ലഭിച്ചത് മികച്ച അവസരമായിരുന്നു. കൈവിട്ടു പോകുമ്പോഴും പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം ഞാന്‍ എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രം' ധ്രുവന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രത്തിനു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു ധ്രുവന്‍. എന്നാല്‍ ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായി ധ്രുവന്‍ പറയുന്നു.
ധ്രുവന്‍ ഒരു വര്‍ഷമായി മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുക്കാതെയാണ് മാമാങ്കത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണം പാതി പിന്നിട്ടപ്പോള്‍ ധ്രുവന്‍ ഒഴിവാക്കപ്പെടുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. മാറ്റുന്നതിന്റെ കാരണത്തെക്കുറിച്ചൊന്നും അറിയില്ലെന്നും ധ്രുവന്‍ പ്രതികരിച്ചു. മാമാങ്കത്തില്‍ അഭിനയിക്കാന്‍ കുറെയേറെ കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ധ്രുവന്‍ മികച്ച നടനാണെന്നും കഠിനാധ്വാനം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് സംവിധായകന്റെ വാക്കുകള്‍. ഒരു വര്‍ഷം കളരിയഭ്യാസം പഠിച്ചു. ജിമ്മില്‍ പോയി ശരീരം നന്നാക്കി. എന്നിട്ടും സിനിമയില്‍ നിന്ന് ഒഴിവാക്കിയതില്‍ സങ്കടമുണ്ടെന്ന് ധ്രുവന്‍ കൂട്ടിച്ചേര്‍ത്തു.