Latest News

നടിമാര്‍ ഇങ്ങനെയും മാറുമോ..! സരയുവിന്റെ മേക്കോവര്‍..! താരത്തിന്റെ കുടുംബചിത്രങ്ങളും ടിക്ടോക്കുകളും കാണാം

Malayalilife
നടിമാര്‍ ഇങ്ങനെയും മാറുമോ..! സരയുവിന്റെ മേക്കോവര്‍..! താരത്തിന്റെ കുടുംബചിത്രങ്ങളും  ടിക്ടോക്കുകളും കാണാം

കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് സരയു.  ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു സിനിമയിലേക്ക് എത്തുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച  ഈ താരം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവയാണ്. ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സരയു കാഴ്ചവച്ചത്. ജയറാം നായകനായ ആകാശമിഠായിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.  കണ്ണൂര്‍ സ്വദേശിനിയായ താരം ബിരുദാന്തരബിരുദധാരിയാണ്. അഭിനമയത്തിന് പുറമേ നൃത്തത്തിലും സജീവയാണ് താരം. 2016 ലാണ് സരയു വിവാഹിതയായത്. വര്‍ഷം സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായിരുന്ന സനലാണ്  താരത്തിന്റെ ഭര്‍ത്താവ്. 

 
 
 
 
 
 
 
 
 
 
 
 
 
 

Once again with @halexofilms❤that was total fun, thank u so much halexo films, kerala queen and shani..

A post shared by Sarayu Mohan (@sarayu_mohan) on Apr 18, 2019 at 2:40am PDT



മിനിസ്‌ക്രീനില്‍ ,തകര്‍പ്പന്‍ കോമഡി എന്ന പരിപാടിയില്‍ അവതാരകയായും താരം എത്തുന്നുണ്ട്. ബിഗ്‌സ്‌ക്രനില്‍ നിറഞ്ഞു നിന്ന താരം എന്നാല്‍ അവതാരകയായി എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടുകയായിരുന്നു. മുന്‍പ് മോഡേണ്‍ വേഷങ്ങള്‍ ഗ്ലാമറസ് ആവരുത് എന്നും തുറന്നു കാട്ടിയുളള വേഷങ്ങള്‍ തന്റെ ശരീരപ്രകൃതിയ്ക്കും ചേരില്ല എന്നും പറഞ്ഞിരുന്ന താരം  വലിയ മേക്കോവറിലൂടെയാണ് എത്തിയത്. അത്യാവശ്യം വണ്ണമൊക്ക ഉളള നാടന്‍ കഥാപാത്രങ്ങളൊണ് സിനിമകളില്‍ സരയും അവതരിപ്പിച്ചിട്ടുളളത്. എന്നാല്‍ വണ്ണമൊക്കെക്കുറിച്ച് മോഡേണായാണ് താരം എത്തിയത്. മുടിയൊക്കെ  മുറിച്ച വണ്ണം കുറച്ച് ഏതു വേഷവും ഇണങ്ങുന്ന പോലെയാണ് താരം പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. റിമിടോമിയുടെ പാത പിന്തുടരുകയാണോ സരയു എന്നും ആരാധകര്‍ ചോദിച്ചിരുന്നു. താരത്തിന്റെ  ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളും  സഹോരന്റെ മക്കളുമൊത്തുളള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സരയുവിന്റെ ടിക്ടോക് വീഡിയോകളും കാണാം.

Read more topics: # Actress sarayu,# makeover
Actress sarayu makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES