മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട നായികമാരിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് തുടർന്ന് നിരവധി അവസരങ്ങളായിരുന്നു നിത്യയെ തേടി മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയമായിരുന്നു നിത്യ കുടുംബജീവിതത്തിലേക്ക് കടക്കുന്നത്. തുടർന്ന് സിനിമ വിട്ടിരുന്നു എങ്കിലും ഇടയ്ക്ക് സീരിയൽ മേഖലയിലേക്ക് ചുവട് വച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം പങ്കുവെയ്ക്കാറുണ്ട്. നിത്യ മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ പങ്കുവച്ചത് എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മകളുമൊത്തുള്ള താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിത്യ ഇപ്പോള്‍ മകളുടെ യൂണിഫോമില്‍ എത്തിയിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതാണ് അമ്മ മകള്‍ ബന്ധത്തിന്റെ ഭംഗിയെന്ന കുറിപ്പൊടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അര്‍ബിന്ദ് ആണ് നിത്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് കുട്ടികള്‍ ആണ് ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുന്ന നിത്യ സജീവമാണ്. താരം ആരാധകരുമായി കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. മകന്റെ ജനനത്തോടെ ചില സീരിയലുകളില്‍ സജീവമായിരുന്ന നിത്യ ആ മേഖലയും വിട്ടു. മകന്‍ നമന്‍ സിംഗ് ജംവാളിന്റെ ജനനം 2018ലായിരുന്നു. നിത്യയുടെ ഭര്‍ത്താവ് ഫ്‌ലൈറ്റ് സ്റ്റുവര്‍ട്ടും കാശ്മീര്‍ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളാണ്. 2007ജൂണ്‍ 17നാണ് വിമാനയാത്രക്കിടെ കണ്ടുമുട്ടി പ്രണയത്തിലായ ഇരുവരും വിവാഹിതരായത്. നിത്യയും കുടുംബവും കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. മകള്‍ നൈന വിദ്യാര്‍ത്ഥിനിയാണ്.