Latest News

അങ്ങനെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല;മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്: ഗായത്രി സുരേഷ്

Malayalilife
 അങ്ങനെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല;മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്: ഗായത്രി സുരേഷ്

ലയാള സിനിമ പ്രേമികളും പ്രിയ താരങ്ങളിൽ  ഒരാളാണ്   ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരത്തിന് തന്റെ ജീവിതത്തിൽ  പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോള്‍ ആക്രമണങ്ങള്‍ക്കും വിധേയരായിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പ്രേരക്ഷക  ശ്രദ്ധ നേടാറുമുണ്ട്.

നേരത്തെ  വലിയ ചര്‍ച്ചയായിരുന്നു പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നും ഗായത്രി പറഞ്ഞത്. പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറയുമ്പോള്‍, ഇത്ര വലിയ റിയാക്ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, തനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ എന്ന് പറഞ്ഞ താരം അതിനുള്ള കാരണങ്ങളും വ്യക്തമാക്കി.

പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ. ഇത്ര വലിയ റിയാക്ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

Actress gayathri suresh words about crush

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES