2008 ല്‍ ജയസൂര്യ നായകനായ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. ശേഷം നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു വിവാഹത്തോടെ സിനിമ വിട്ടു നിൽക്കുന്ന താരം ഇപ്പോൾ താരം സിനിമയെ കുറിച്ചും കുടുംബത്തെയും കുറിച്ചുമെല്ലാം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബമാണ്. അതുകൊണ്ട് സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു ആഗ്രഹം എനിക്കും വന്നിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടതുപോലെ ഒരു മാറ്റവുമില്ലാതെയാണ് അനന്യയുടെ തിരിച്ച് വരവും. ലേഡി മമ്മൂട്ടിയാവാനുള്ള ശ്രമമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ ഒന്നും പറയല്ലേ എന്നാണ് നടിയുടെ മറുപടി. 2008 ലാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം കുറേയേറെ സിനിമകളില്‍ അഭിനയിച്ചു. കുറച്ച് കൊല്ലങ്ങളായി ഡയറ്റൊക്കെ ചെയ്യാറുണ്ട്. കാര്യമായി ഫുഡ് കഴിക്കാത്തത് കൊണ്ട് അങ്ങനെ നിലനിന്ന് പോവുന്നതാണെന്നും അനന്യ പറയുന്നു. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അങ്ങനെ ചെയ്യുമെന്നും നടി പറഞ്ഞു. ഒരാഴ്ച കൊണ്ട് നമുക്ക് വേണമെങ്കില്‍ ശരീരഭാരം കൂട്ടാം. കുറയ്ക്കാന്‍ ആണെങ്കില്‍ അത് സാധിക്കില്ല.
ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടി പോവേണ്ട അത്രയും തിരക്കിലായിരുന്നില്ല ഞാന്‍ എന്നും അനന്യ പറയുന്നു. പിന്നെ നിര്‍ത്താതെ വര്‍ക്ക് ചെയ്തിരുന്ന കാലത്താണെങ്കില്‍ പോലും ഒന്നോ രണ്ടോ തവണ മാത്രമേ വിഷുവിനും ഓണത്തിനുമൊക്കെ വീട്ടില്‍ എത്താന്‍ പറ്റാതെ ആയിട്ടുള്ളു. അന്നും ഇന്നും കുടുംബത്തിന്റെ കൂടെ ചിലവഴിക്കാന്‍ എനിക്ക് സമയം കിട്ടാറുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് കാര്യമെന്നും അനന്യ പറയുന്നു. ഞാന്‍ ഒരുമിച്ച് സിനിമകള്‍ ഏറ്റെടുക്കാറില്ല. എനിക്കത് പറ്റില്ല. കാരണം നമുക്കത് ഭയങ്കര ബുദ്ധിമുട്ടായി മാറും. ഒരൊണ്ണം കഴിഞ്ഞ് സമാധാനമായതിന് ശേഷമാണ് അടുത്തത്. ഇടയ്ക്ക് രണ്ട് ഭാഷ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ഉണ്ടാവുന്ന പ്രശ്‌നമെന്ന് പറഞ്ഞാല്‍ അവിടുത്തെ ഭാഷ വന്ന് ഇവിടെ പറയും. അല്ലെങ്കില്‍ നേരെ തിരിച്ച് അങ്ങോട്ടും സംഭവിക്കും. മലയാളം മറന്ന് പോയോ എന്നൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അനന്യ പറയുന്നു.