Latest News

പ്രതിസന്ധികളോട് ഒറ്റയ്ക്ക് തരണം ചെയ്യണം എന്ന് വാശി ഉണ്ടായിരുന്നു; ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു: അനന്യ

Malayalilife
 പ്രതിസന്ധികളോട് ഒറ്റയ്ക്ക് തരണം ചെയ്യണം എന്ന് വാശി ഉണ്ടായിരുന്നു;  ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു: അനന്യ

2008 ല്‍ ജയസൂര്യ നായകനായ പോസിറ്റീവ് എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. ശേഷം നിരവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു വിവാഹത്തോടെ സിനിമ വിട്ടു നിൽക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ സഹോദരന്റെ വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്. 

രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്തത്. വീട് വിട്ട് ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് തീർത്തും കള്ളം ആണ്. പ്രണയ വിവാഹമായിരുന്നു തങ്ങളുടെ. ആഞ്ജനേയന്റെത് രണ്ടാം വിവാഹം ആയിരുന്നുവെന്ന് അറിയാവുന്ന കാര്യം ആയിരുന്നു. തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു എന്നത് സത്യമാണ്. പിന്നീട് താൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അതോടെ അവരും സമ്മതിച്ചു.

പ്രണയ വിവാഹം ആയാൽ തങ്ങളുടെ പങ്കാളിയെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്നും താരം പറയുന്നു. വലിയ രീതിയിൽ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട് ആഞ്ജനേയന് വിവാഹ ശേഷം. പ്രതിസന്ധികളോട് ഒറ്റയ്ക്ക് തരണം ചെയ്യണം എന്ന് വാശി ഉണ്ടായിരുന്നു. എന്നാൽ അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ. ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്.

ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു. ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്. അവർ ആദ്യം പിന്തുണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്. ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായതത്.

Read more topics: # Actress ananya,# husband ,# marriage
Actress ananya words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES