അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭര്‍ത്താവുമായി ചില പൊരുത്തക്കേടുകളുണ്ടായി; ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്; വിവാഹ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ഷെമി മാർട്ടിൻ

Malayalilife
അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭര്‍ത്താവുമായി ചില പൊരുത്തക്കേടുകളുണ്ടായി; ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്; വിവാഹ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ഷെമി മാർട്ടിൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഷെമി മാർട്ടിൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷം എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.  എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം  അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ ദാമ്പത്യ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായി മാറിയെന്നു താരം ഒരു അഭിമുഖത്തില്‍ കൂടി വെളിപ്പെടുത്തുകയാണ്.

ഷെമിയുടെ വാക്കുകളിലൂടെ ,

 ‘അഞ്ച് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭര്‍ത്താവുമായി ചില പൊരുത്തക്കേടുകളുണ്ടായി. ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്. എങ്ങനെയാണ് അതിനെക്കുറിച്ചു മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുക എന്ന് എനിക്കറിയില്ല. ഒരുപക്ഷേ, എന്റെ ഉള്ളില്‍ അതിന്റെ വേദന ഇപ്പോഴും നില്‍ക്കുന്നതുകൊണ്ടാകാം.

മക്കളാണ് ഇപ്പോള്‍ എന്റെ ലോകം. അവരുടെ സന്തോഷമാണ് പ്രധാനം. മക്കളാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരിലൂടെയാണ് ഞാന്‍ വിഷമഘട്ടങ്ങളെ അതിജീവിച്ചത്. വിവാഹബന്ധത്തിലെ വേദനകളെ ഞാന്‍ മറികടന്നത് അവരിലൂടെയാണ്.’

Actress shemi martin words about family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES