Latest News

ഷൂട്ടിങ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റില്ലല്ലോ; അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്; തുറന്ന് പറഞ്ഞ് നടൻ നിവിൻ പോളി

Malayalilife
ഷൂട്ടിങ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റില്ലല്ലോ; അതിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ട്; തുറന്ന് പറഞ്ഞ് നടൻ  നിവിൻ പോളി

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. ചുരുങ്ങിയ സമയം  കൊണ്ട് തന്നെ നിവിന്‍ ശ്രദ്ധനേടുകയും ചെയ്തു. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണെങ്കിലും സിനിമ പാഷനാക്കിയ നിവിന്‍ ആ മേഖലയില്‍ വിജയിക്കുകയും ചെയ്തു. പ്രേമം എന്ന സിനിമയാണ് നിവിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്.  എന്നാൽ ഇപ്പോൾ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് നിവിൻ സിനിമാ ജീവിതവും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുമ്പോഴുള്ള പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. 

'റിന്ന സപ്പോർ‌ട്ട് ചെയ്തകൊണ്ടാണ് സിനിമയിലെത്തിയത്. ഇപ്പോൾ ഞാൻ സിനിമ ഡിസ്കഷനും ഷൂട്ടിങും എല്ലാമായി വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കാൻ സമയം വളറെ കുറവെ കിട്ടാറുള്ളു. അതിന്റെ പേരിൽ റിന്നയും ഞാനും വഴക്കുണ്ടാകാറുണ്ട്. ചില സിനിമയുടെ ചിത്രീകരണത്തിന് പോയാൽ ഒരു മാസം ചിലപ്പോൾ വരാൻ സാധിച്ചുവെന്ന് വരില്ല. അപ്പോൾ അവർക്ക് എന്നെ മിസ് ചെയ്യും. മകൻ ദാവീദ് എനിക്കൊരു വീക്ക്നസ് ആണ്. അതുകൊണ്ട് ദുബായിലൊക്കെ ഷൂട്ടിങിന് പോയപ്പോൾ കുടുംബത്തേയും കൊണ്ടുപോയിരുന്നു. അവിടെ സെറ്റിലെല്ലാവരുായി പരിചയമായി കഴിയുമ്പോൾ മകനെ മിസ് ചെയ്യുന്നുവെന്നും തോന്നില്ല. റിന്നയ്ക്കും ഒരു സന്തോഷമാകുകയും ചെയ്യും. ചിലപ്പോൾ ഞങ്ങൾ‌ ഷൂട്ടിങിലായിരിക്കുമ്പോൾ മറ്റുള്ള ‌നടന്മാരുടെ ഫാമിലിയും ചിലപ്പോൾ ഉണ്ടാകും അപ്പോൾ അവർക്കൊപ്പം ഷോപ്പിങും മറ്റുമായി റിന്നയും ഹാപ്പിയായിരിക്കും' നിവിൻ പോളി പറയുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നിവിൻ പോളിയും റിന്നയും വിവാഹിതരായത്.  ഇരുവരുടേയും പ്രണയവും സിനിമാ കഥ പോലെ രസകരമായിരുന്നു.  നിവിൻ റിന്നയെ എഞ്ചിനീയറിങ് പഠന കാലത്താണ് പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജിൽ ആയിരുന്നു എഞ്ചിനീയറിങ് പഠിച്ചത്.2010 ഓഗസ്റ്റ് 28 ന് നിവിൻ റിന്നയുടെ കഴുത്തിൽ മിന്നുകെട്ടി. 2021ആണ് ഇരുവരും വിവാഹ ജീവിതത്തിന്റെ പതിനൊന്നാം വാർഷികം ആഘോഷിച്ചത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. 

Actor nivin pauly words about family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക