മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോര്‍ ഡാന്‍സ്. പേളി മാണിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ഈ റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഇപ്പോള്‍ അഞ്ചാമത് ഡി ഫോര്‍ ഡാന്‍സ് അണിയറയില്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്നത് നടി ഭാവനയുടെ സാനിധ്യമാണ്.
നായിക നായകന്‍ അവസാനിച്ചതോടെയാണ് ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ മഴവില്ലില്‍ വീണ്ടുമെത്തുന്നത്. പ്രസന്ന മാസ്റ്റര്‍, നീരവ് ബവ്‌ലേച, പ്രിയാമണി എന്നിവരായിരുന്നു വിധികര്‍ത്താക്കളായി എത്തിയത്. ഇവര്‍ക്കൊപ്പം അതിഥികളായി താരങ്ങളും എത്തിയിരുന്നു. പേളിക്കൊപ്പം ആദില്‍ ഇബ്രാഹിം, ഗോവിന്ദ് പത്മസൂര്യ എന്നിവരും അവതാരകരായി എത്തിയിരുന്നു. വിധികര്‍ത്താക്കളുമായുള്ള ഇവരുടെ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ പേളി മാണി ഇക്കുറി ഡി ഫോര്‍ ഡാന്‍സിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഡി ഫോര്‍ ഡാന്‍സ് അഞ്ചാം സീസര്‍ ഏപ്രില്‍ 6ന് ആരംഭിക്കുമെന്നുള്ള പ്രമോ ഇപ്പോള്‍ പുറത്തിറങ്ങിയോതെ ആരാധകര്‍ ആവേശത്തിലാണ്. ഏറെ ആരാധകരുള്ള പരിപാടിയായിരുന്നു ഡി ഫോര്‍ ഡാന്‍സ്. ഇപ്പോള്‍ പുതിയ രൂപത്തിനും ഭാവത്തിലുമാണ് അഞ്ചാം സീസണ്‍ ഒരുങ്ങുന്നത്. പുതിയ ജഡ്ജസും അവതാരകുമാണ് ഷോയിലെത്തുന്നത്. 7നും 12നും ഇടയിലുള്ള 16 മത്സരാര്‍ഥികളാണ് ഡി 5 ല്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്.
ആദ്യ എപിസോഡില്‍ മലയാളികളുടെ പ്രിയ നടി ഭാവനയാണ് അതിഥിയായി എത്തുന്നത്. ഭാവനയുടെ അടിപൊളി ഡാന്‍സ് ഉള്‍പെടെയാണ് പ്രമോ എത്തിയിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം ഭാവനയെ സ്‌ക്രീനില്‍ കാണുന്ന സന്തോഷത്തിലാണ് പ്രമോ കണ്ട പ്രേക്ഷകര്‍. വെള്ള ചുരുദാരില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിക്കുന്നത്. വിവാഹം കഴിഞ്ഞ് അഭിനയത്തിന് ഇടവേള നല്‍കിയ താരം നാളുകള്‍ക്ക് ശേഷം ആണ് ഒരു റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. വിവാഹസമയത്ത് അല്‍പം വണ്ണം ഉണ്ടായിരുന്ന നടിക്ക്. കളര്‍ ചെയ്തിരുന്ന മുടിക്ക് നീളവും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വണ്ണമൊക്കെ കുറഞ്ഞ് കോളേജ് പെണ്‍കുട്ടിയെ പോലെ സുന്ദരിയായിക്കയാണ് ഭാവന. നീണ്ട കറുത്ത മുടി താരത്തിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നു. പ്രമോ കണ്ടവര്‍ നടിയുടെ മേക്കോവറില്‍ ഞെട്ടിയിരിക്കയാണ്. ഇക്കുറി എലീന പടിക്കലും രാഹുല്‍ രവിയുമാണ് ഡി 5ല്‍ അവതാരകരായി എത്തുന്നത്. പ്രിയപ്പെട്ട അവതാരകനായ ഗോവിന്ദ് പത്മസൂര്യയും ആദ്യ എപിസോഡ് വര്‍ണാഭമാക്കാന്‍ എത്തുന്നുണ്ട്. നടി സാനിയ അയ്യപ്പനും ഉപ്പും മുളകിലെ മുടിയനായ റിഷിയുമെല്ലാം ഡി ഫോര്‍ ഡാന്‍സിലൂടെ എത്തിയ പ്രതിഭകളാണ്.