Latest News

സീരിയലുകാര്‍ തന്നോട് ചെയ്ത കടും കൈ; ബഡായി ബംഗ്ലാവിലേക്ക് എത്തിയ അഞ്ജു അരവിന്ദ് മനസുതുറക്കുന്നു

Malayalilife
സീരിയലുകാര്‍ തന്നോട് ചെയ്ത കടും കൈ; ബഡായി ബംഗ്ലാവിലേക്ക് എത്തിയ അഞ്ജു അരവിന്ദ് മനസുതുറക്കുന്നു

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന നായികയാണ് അഞ്ജു അരവിന്ദ്. മലയാളം കന്നഡ തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം ഇപ്പോള്‍ ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ എത്തിയിരിക്കയാണ്. ബിഗ്‌സ്‌ക്രീനില്‍ സജീവമായിരുന്ന താരം മിനിസ്‌ക്രീനിലും സീരിയലുകളില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. അതേസമയം മലയാള സീരിയലുകളില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അഞ്ജു ഇപ്പോള്‍. 35ല്‍ അധികം സീരിയലുകളിലാണ് താരം വേഷമിട്ടത്. സിനിമയിലും സീരിയലിലും ഒരു പോലെ സജീവയായ താരത്തിന് സീരിയല്‍ രംഗത്ത് നിന്നും ആദ്യകാലത്ത് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായെന്ന് പറയുന്നു. അവതരിപ്പിക്കേണ്ടത് നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായെന്നും താരം പറയുന്നു. ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. അതേപോലെ, നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. തുടങ്ങിയ അനുഭവങ്ങളെല്ലാം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. 

പറയുന്നതും പ്രവൃത്തിയും രണ്ടായപ്പോള്‍ സീരിയല്‍ നിര്‍ത്തി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഈ സ്‌കൂളിന് ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. അതിനിടയിലാണ് ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിക്കുന്നത്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നും അഞ്ജു പറയുന്നു. വിവാഹശേഷം ഭര്‍ത്താവ് വിനയചന്ദ്രനൊപ്പം ബംഗ്ലൂരിലാണ് അഞ്ചു താമസിക്കുന്നത്. മകള്‍ അന്‍വിത  ആറാം ക്ലാസില്‍ പഠിക്കുന്നു. ആര്യയും രമേഷ് പിഷാരടിയും പോയതോടെ ബഡായി ബംഗ്ലാവിനോട് പ്രേക്ഷകര്‍ക്ക് തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അനിഷ്ടം ഉണ്ടായിരുന്നുവെങ്കിലും മിഥുന്റെ അവതരണത്തിലൂടെ പരിപാടി നല്ല രീതിയില്‍ മുന്നോട്ടു പോകുകയാണ്. പ്രേക്ഷകരുടെ പ്രിയ താരം അഞജു അരവിന്ദും പരിപാടിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

 

 

Actress Anju Aravind about her experience in serial industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES