Latest News

കരിങ്കോഴി അല്ലപാറ്റക്കുഞ്ഞും ദിനോസറുമാണ് താരം..; ഗ്ലാമറസ് വേഷത്തില്‍ എത്തിയ ഐശ്വര്യ ലക്ഷ്മിക്ക് ആരാധകന്റെ കമന്റ്..!

Malayalilife
 കരിങ്കോഴി അല്ലപാറ്റക്കുഞ്ഞും ദിനോസറുമാണ് താരം..; ഗ്ലാമറസ് വേഷത്തില്‍ എത്തിയ ഐശ്വര്യ ലക്ഷ്മിക്ക് ആരാധകന്റെ കമന്റ്..!


നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായതിനൊപ്പം തന്നെ പുരസ്‌കാരത്തിളക്കത്തിലുമാണ്. അടുത്തിടെ നടിയെ തേടി മൂന്ന് അംഗീകാരങ്ങള്‍ ആണ് എത്തിയത്.
ഏഷ്യാവിഷന്‍ പുരസ്‌കാരവും സിനിമ പാരഡിസ്‌കോ ക്ലബ്ബ് സംഘടിപ്പിച്ച പുരസ്‌കാരവുമെല്ലാം സ്വന്തമാക്കിയ നടിയെ തേടി ഏറ്റവും ഒടുവിലായി കൊച്ചി ടൈംസ് മോസ്റ്റ് ഡിസയറബിള്‍ വുമണ്‍ പുരസ്‌കാരവും എത്തുകയാണ്.കൊച്ചി ടൈംസ് ഈ വര്‍ഷത്തെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഒന്നാം സ്ഥാനം കൈയടക്കിയത് ഐശ്വര്യയാണ്.

ഇതിനിടെ സോഷ്യല്‍മീഡിയയിലും ചര്‍ച്ച ഐശ്വര്യ തന്നെയാണ്. അടുത്തിടെ ദുബായില്‍ നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങിലെത്തിയ നടിയുടെ ഗ്ലാമറസ് വേഷമാണ് സോഷ്യല്‍മീഡയയിലെ ചര്‍ച്ചയക്കാധാരം,. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താന്‍ ശ്രമിക്കാറുള്ള നടി അവാര്‍ഡ് വേദിയില്‍ അല്പം മോഡേണായാണ് എത്തിയത്. ഇത്് ആരാധകരുടെ ഇടയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. നിരവധി കമന്റുകളാണ് ഐശ്വര്യ പങ്കുവച്ച് ചിത്രങ്ങള്‍ക്കു ലഭിക്കുന്നത്. ഇതിനിടെ ആരാധകരുടെ ചില കമന്റുകളാണ് വൈറലാകുന്നത്. കരിങ്കേഴിക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടോ എന്ന ട്രോളാണ് സോഷ്യല്‍ മീഡിയിയല്‍ ഇപ്പോള്‍ വ്യാപകമായി പടരുന്നത്. ഒമര്‍ ലുലുവിന്റെ പോസ്റ്റിലൂടെ വൈറലായ കരിങ്കോഴി ട്രോള്‍ അവസാനം ഏറ്റെടുത്തത് ടോവിനോ ആണ്. ആരാധകന്റെ കമന്റിന് മറുപടിയായിട്ടാണ് കരിങ്കോഴി രണ്ടെണ്ണം വാങ്ങാന്‍ കിട്ടുമോ എന്ന് ടൊവിനോ ട്രോളിയത്. എന്നാലിപ്പോള്‍ സമാനമായ കമന്റുകളാണ് ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. നാടന്‍ പാറ്റകുഞ്ഞുങ്ങളാണ് ഇപ്പോള്‍ ട്രോളിലെ താരം നാടന്‍ പാറ്റകുഞ്ഞുങ്ങളെ ആവശ്യമുളളവര്‍ വിളിക്കുക. നിങ്ങളുടെ ഭാര്യയെ എപ്പോള്‍ വേണമെന്‍ങികലും പേടിപ്പിക്കാം എന്നാണ് ഒരു യുവാവിന്റെ കമന്റ്. ഒപ്പം തന്നെ ദിനോസറുകളും തത്തകളും ട്രോളില്‍ ഇടം പിടിച്ചിട്ടുണ്ട്. വീട്ടിലെ കാവലിനും കൃഷിയില്‍ സഹായിക്കാനും വീട്ടു ജോലിക്കും അനുയോജ്യമായ നല്ലയിനം നാടന്‍ ദിനോസറുകള്‍ക്ക് ബന്ധപ്പെടുകയെന്നും ക്ലിഞ്ഞോ പിഞ്ഞോ സൗണ്ടുളള തത്തകള്‍ വില്‍പ്പനയ്‌ക്കെന്നുമൊക്കെ കമന്റുകളുണ്ട്. 

ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യുയുടെ ചിത്രങ്ങള്‍ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേര്‍ നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതല്‍ കമന്റുകള്‍. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങള്‍ പങ്കുവച്ചത്.കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ വരത്തനിലെ ഐശ്വര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ' വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്. കാളിദാസ് നായകനായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ ചിത്രം. എന്തായാലും മലയാള സിനിമയുടെ പുതിയ താരോദയമാണ് നടി ഐശ്വര്യ ലക്ഷ്മിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

Actress Aishwarya Lekshmi glamorous pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES