Latest News

ആടുതോമ സെക്‌സിയാണ്; ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇഷ്‌ടമാണ്‌; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Malayalilife
ആടുതോമ സെക്‌സിയാണ്; ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇഷ്‌ടമാണ്‌; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

ചുരുങ്ങിയ സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായതിനൊപ്പം തന്നെ പുരസ്‌കാരത്തിളക്കത്തിലുമാണ്. എന്നാൽ ഇപ്പോൾ സ്ഫടികത്തിലെ മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിക്കും ഒരിക്കലും മറക്കാനാകില്ല. മോഹന്‍ലാലിന്റെ ആ കഥാപാത്രം തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്ന്  ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം. 

ആടുതോമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്  ഐശ്വര്യ നൽകിയ  മറുപടി ശ്രദ്ധേയമാണ്. ആ കഥാപാത്രത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. വളരെ ചെറുപ്പത്തില്‍ കണ്ട സിനിമയാണെങ്കിലും ഓരോ സീനുകളും തനിക്ക് ഓര്‍മ്മയുണ്ടെന്നും ഐശ്വര്യ പറയുന്നു.‘ആടു തോമ എന്ന കഥാപാത്രത്തെ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആര്‍ക്കും മറക്കാനാവില്ല. അതില്‍ മോഹന്‍ലാല്‍ സില്‍ക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. ലാലേട്ടന്‍ അതില്‍ ഭയങ്കര സെക്‌സിയാണ്.’

അതേസമയം ഐശ്വര്യ ലക്ഷ്മി നായികയായ ജഗമെ തന്തിരമെന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം  ജൂണ്‍ 18നാണ് റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലാണ് ധനുഷ് നായകനായ ചിത്രം  റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി  ജെയ്മസ് കോസ്മോ, ജോജു ജോര്‍ജ് എന്നിവരും എത്തുന്നുണ്ട്.  2019 സെപ്റ്റംബറില്‍ ലണ്ടനില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ചിത്രീകരണം നടന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ജഗമേ തന്തിരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ് നിർവഹിച്ചിരിക്കുന്നത്.  ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണാനാണ്.

Actress aishwarya lekshmi words about aduthoma in spadikam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES