Latest News

ചേച്ചി..ലവ് എന്നെ കെട്ടാവോ എന്ന് ആരാധകന്റെ ചോദ്യം; വീട്ടിലെ അഡ്രസ് ചോദിച്ചുളള നടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടി വൈറല്‍

Malayalilife
 ചേച്ചി..ലവ് എന്നെ കെട്ടാവോ എന്ന് ആരാധകന്റെ ചോദ്യം; വീട്ടിലെ അഡ്രസ് ചോദിച്ചുളള നടി ഐശ്വര്യ ലക്ഷ്മിയുടെ മറുപടി വൈറല്‍

നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.

സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാകുന്നത്. ഐശ്വര്യ തന്നെയാണ്. മലയാളത്തിലെ ഭാഗ്യ നായിക എന്നാണ് ഇപ്പോള്‍ ഐശ്വര്യയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ്അടുത്തിടെ ചര്‍ച്ചയായിരുന്നു .  ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയ്ക്കൊപ്പം ബെല്‍ സ്ലീവ് ബ്ലൗസും കോമ്പോ ആയുള്ള ലുക്കില്‍ ഐശ്വര്യ ആരാധക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കി. ഓരോ ചടങ്ങുകള്‍ക്കും എത്തുന്ന ഐശ്വര്യുയടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ചര്‍ച്ചയാകാറുണ്ട്.അടുത്തിടെ ദുബായില്‍  അവാര്‍ഡ് ചടങ്ങിലെത്തിയ നടിയുടെ ഗ്ലാമറസ് വേഷവും ചര്‍ച്ചയായിരുന്നു.ഒരുപാട് പേര്‍ നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാളിദാസ് നായകനായ  അര്‍ജന്റീന കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തില്‍ നായികയായി എത്തിയത് ഐശ്വര്യയാണ്. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ താരത്തിനോടുളള ഒരു ആരാധകന്റെ ചോദ്യവും അതിനുളള താരത്തിന്റെ ഉത്തരവുമാണ് വൈറലാകുന്നത്. 

പ്രത്യേകിച്ചും താരങ്ങളുടെ സോഷ്യല്‍ മീഡിയ ലൈവിലും മറ്റും വന്നുള്ള ആരാധകരുടെ ചില രസികന്‍ കമന്റുകളും അവയ്ക്ക് താരങ്ങള്‍ കൊടുക്കുന്ന കലക്കന്‍ മറുപടിയുമൊക്കെയാണ് ഇതില്‍ പ്രധാനം.അത്തരമൊരു കമന്റിന് ഐശ്വര്യ ലക്ഷ്മി കൊടുത്ത റിപ്ലേയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.'ചേച്ചീ... ലവ് യൂ.. എന്നെ കെട്ടാവോ?'' എന്നായിരുന്നു ലൈവില്‍ വന്ന ഐശ്വര്യയോട് ഒരു ആരാധകന്റെ ചോദ്യം. ഉടന്‍ വന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ താരത്തിന്റെ മറുപടി, ''വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ...' എന്ന്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും ഐശ്വര്യ പങ്കു വച്ചിട്ടുണ്ട്.കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന, പൃഥ്വിരാജ് നായകനാവുന്ന 'ബ്രദേഴ്‌സ് ഡേ' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

Actress Aishwarya Lekshmi reply to a fan comment goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES