Latest News

നിത്യവും പ്രാർഥനയും വഴിപാടും; എന്നിട്ടും പൊള്ളലേറ്റുള്ള മരണമാണ് സുകുമാരി ചേച്ചിക്ക് ലഭിച്ചത്: മുകേഷ്

Malayalilife
നിത്യവും പ്രാർഥനയും വഴിപാടും; എന്നിട്ടും പൊള്ളലേറ്റുള്ള മരണമാണ് സുകുമാരി ചേച്ചിക്ക്  ലഭിച്ചത്: മുകേഷ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് അന്തരിച്ച നടി സുകുമാരി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.  60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു താരം. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു താരത്തിന്റെ അന്ത്യം. സുകുമാരിക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ നടന്‍ മുകേഷിന് ഭാ​ഗ്യം ലഭിച്ചിരുന്നു. അദ്ദേഹം തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങില്‍ ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയിലേറെയും സുകുമാരിയമ്മയെ കുറിച്ചുള്ളതാണ്. നിത്യവും പ്രാര്‍ഥനയും വഴിപാടുമായി കഴിഞ്ഞ സുകുമാരി പൂജ മുറിയില്‍ നിന്നും പൊള്ളലേറ്റ് മരിച്ചത് വിശ്വസിക്കാനായില്ല എന്നാണ് മുകേഷ് പറയുന്നത്.

'സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിങ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. എന്നാല്‍ എല്ലാവരേക്കാളും മുമ്ബ് തന്നെ മുറിയില്‍ നിന്നും ഇറങ്ങിയിട്ടും ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ. അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ എന്നതാണ്. 

സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവര്‍ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്‍ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി. അതിനാല്‍ തന്നെ ചേച്ചി പൂജമുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള്‍ ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത്' മുകേഷ് പറഞ്ഞു.

Actor mukesh words about actress sukumari

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES