‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു അമ്മ കരഞ്ഞു; വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തി; തുറന്ന് പറഞ്ഞ് നടൻ മുകേഷ്

Malayalilife
  ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു അമ്മ  കരഞ്ഞു; വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തി; തുറന്ന് പറഞ്ഞ് നടൻ മുകേഷ്

ലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടകനടനും നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തെ പേര് മുകേഷ് ബാബു എന്നായിരുന്നു. ഓമനപ്പേര് ജോയ് എന്നും. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടി കൂടിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നാൽ ഇപ്പോൾ മുകേഷിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി നടനും എംഎല്‍എയുമായ മുകേഷ്. നായ കഴിഞ്ഞ ദിവസം ചത്തു പോയെന്നും അത് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തനിക്ക് സ്വസ്ഥത ഇല്ലാതെയായി എന്നാണ് മുകേഷ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത്.

ഒരു നായയുടെ ഒരു വയസ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച തന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നു എന്നാണ് മുകേഷ് പറഞ്ഞത്. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വാക്കുകള്‍.
 

Read more topics: # Actor mukesh,# words about pet dog
Actor mukesh words about pet dog

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES