മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ മുകേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബ ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പി ഴച്ചുപോയോ എന്ന അവതാരകന്റെ ചോദ്യത്തിന് താരന്റെ മറുപടിയാണ് വീണ്ടും വൈറലായി മാറുന്നത്.
‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്’.
‘വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകള്‍ ഉള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചു നില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത് എങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക. രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മ ഉണ്ടായിരുന്നു’ മുകേഷ് പറയുന്നു.