മഴവില്‍ മനോരമയിലെ ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെണ്‍മനസുകളുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജന് രാജന്. ആത്മസഖി അവസാനിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ സത്യനെയും നന്ദിതയെയും മറന്നിട്ടില്ല. ഇപ്പോഴിതാ റെയ്ജന് ബിഗ്സ്ക്രീനിലേക്കും എത്തുന്നുവെന്ന വാര്‍ത്തയാണ് വൈറലാകുന്നത്.
കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന പുതിയ സിനിമയായ ജോണി ജോണി യെസ് അപ്പയിലൂടെയാണ് റെയ്ജന് ബിഗ് സ്ക്രീനിലേക്കെത്തുന്നത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത സിനിമ ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുഴുനീളമല്ലെങ്കില്ക്കൂടിയും സുപ്രധാനമായ കഥാപാത്രത്തെയാണ് റെയ്ജന് അവതരിപ്പിച്ചിട്ടുള്ളത്. അനു സിത്താര, മംമ്ത മോഹന്‍ദാസ്, ഷറഫുദ്ദീന്, ഷാജോണ്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
തൃശ്ശൂരുകാരനാണ് റെയ്ജന്. അഭിനയ ജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ടെന്ന് താരം പറയുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് റെയ്ജന് പറയുന്നു. ബിരുദ പഠനത്തിനിടയിലാണ് അഭിനയത്തോട് താല്പര്യം തോന്നിയത്. എന്നാല്‍ ആ സമയത്തൊന്നും അത്ര സീരിയസ്സായിരുന്നില്ല. പിന്നീട് ജോലി കിട്ടിയതിനു ശേഷമാണ് അഭിനയ മോഹം കലശലായത്. എന്തായാലും സിനിമയില്‍ കൂടി തന്റെ മോഹം കൂടിയാണ് സഫലമാക്കുന്നത്.