ലോക സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു....!

Malayalilife
ലോക സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു....!

2017 ലെ ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മാനുഷി ചില്ലാര്‍ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ചിത്രത്തിലൂടെയായിരിക്കും മാനുഷിയുടെ ബോളിവുഡ് അരങ്ങേറ്റം. നേരത്തെ കരണ്‍ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാവും മാനുഷി വെള്ളിത്തിരയിലെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, ദീപിക പദുക്കോണിനെ ബോളീവുഡിന് സമ്മാനിച്ച ഫറാഖാനൊപ്പമാവും മാനുഷിയുമെത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പോ, നായകനെയോ സിനിമയുടേ പേരോ പുറത്തു വിട്ടിട്ടില്ല.  ലോകസുന്ദരി പട്ടം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ല്‍ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.

Read more topics: # manushi chillar,# bollywood film,# entry
manushi chillar,bollywood film,entry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES