കവിരാജ് ആചാര്യ എന്ന നടനെ മലയാളികള്‍ക്ക് പരിചയം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലെയും വില്ലന്‍ വേഷത്തിലൂടയാണ്. നിറം തെങ്കാശിപ്പട്ടണം കുഞ്ഞിക്കൂനന്‍ തുടങ്ങി അനേകം ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച കവിരാജ് സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. മലയാളത്തിലും അന്യഭഷകളിലുമായി അന്‍പതിലധികം ചിത്രങ്ങളിലാണ് താരം തിളങ്ങിയത്. എന്നാല്‍ സിനിമയില്‍ സജീവമായിരുന്നപ്പോഴും തന്റെ ഉളളില്‍ ആത്മീയത ആയിരുന്നുവെന്നാണ് താരം പറയുന്നത്. താന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും അഭിനയമേഖലയില്‍ ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചും കവിരാജ് മനസ്സു തുറക്കുന്നുണ്ട്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
സിനിമയില്‍ തിളങ്ങിയപ്പോഴും തന്റെ ഉള്ളില്‍ ആത്മീയത ആയിരുന്നുവെന്ന് ആണ് കവിരാജ് പറയുന്നത്.അച്ഛന്‍ സുബ്രഹ്‌മണ്യന്‍ ആചാരിയുടെ മരണത്തോടെ കഷ്ടപ്പെട്ട കുടുംബത്തെ പ്രാരാബ്ദങ്ങളില്‍ നിന്ന് കരകയറ്റാനാണ് താന്‍ അഭിനയത്തിലേക്ക് തിരിഞ്ഞത് എന്നും കവിരാജ് കൗമുദിടിവിയോട് പറയുന്നു. ചെറുപ്പം മുതലാരംഭിച്ച ഗീതാക്ലാസുകള്‍ ആണ് ആത്മീയ വേരിനെ ഊട്ടി ഉറപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കും ജീവിതത്തില്‍ കബളിപ്പിക്കലിന്റെയും അവഗണനയുടെയും തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നതായും താരം അഭിമുഖത്തിനിടയില്‍ വ്യക്തമാക്കുന്നു. അമ്മ സരസ്വതി അമ്മാളിന്റെ മരണത്തോടെയാണ് ആത്മീയതയിലേക്ക് പൂര്‍ണമായി വഴിതിരിഞ്ഞത്. അമ്മയുടെ വേര്‍പാട് വരുത്തിയ വിടവ് തന്നിലുണ്ടാക്കിയ മുറിവ് വലുതാണെന്നും കവിരാജ് പറയുന്നു.പ്രശ്‌നങ്ങള്‍ക്കൊക്കെ ഇടയില്‍ വെറും കൈയ്യോടെ താനൊരു ഹിമാലയന്‍ യാത്രയ്ക്ക് പുറപ്പെട്ടുവെന്നും കവിരാജ് വ്യക്തമാക്കി. കടത്തിണ്ണകളില്‍ കിടന്നുറങ്ങിയും, ഭിക്ഷയെടുത്തും ബദ്രിനാഥ ക്ഷേത്ര ദര്‍ശനവും നടത്തി. അവിടെ വെച്ചാണ് തന്റെ ധര്‍മ്മം അനുഷ്ഠിച്ച് വേണം ആത്മീയത അനുഷ്ഠിക്കാനെന്ന തിരിച്ചറിവുണ്ടായത് എന്നും അഭിമുഖത്തില്‍ കവിരാജ് പറയുന്നു.