റൊമാന്‍സും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി പ്രണവ് മോഹന്‍ലാല്‍...! ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ഗാനം പുറത്തിറങ്ങി

Malayalilife
topbanner
റൊമാന്‍സും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി പ്രണവ് മോഹന്‍ലാല്‍...! ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പേരില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രത്തില ആദ്യ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'ആരാരോ ആര്‍ദ്രമായി 'എന്ന ഗാനം പങ്കുവെച്ചത്. 

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം. ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. പുതുമുഖ താരം സയയാണ് നായികയായി എത്തുന്നത്. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ പ്രണവ് നായകനാകുന്ന ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് പഴയ ചിത്രത്തിന്റെ പേരില്‍ മാത്രമേ സാമ്യതയുള്ളൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം അരുണ്‍ ഗോപിയുടെയും പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രം കൂടിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

Aaraaro Ardhramayi, Irupathiyonnaam Noottaandu,Pranav Mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES