കിടിലന്‍ നൃത്തചുവടുകളുമായി മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും....!

Malayalilife
topbanner
കിടിലന്‍ നൃത്തചുവടുകളുമായി മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും....!

100 കോടി മുതല്‍മുടക്കില്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ മരക്കാര്‍ അരബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ ലാല്‍ എത്തുന്ന ചിത്രത്തില്‍ ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.  ഒപ്പം തന്റെ ഏറ്റവും അടുത്ത സുഹൃത്തും കളികൂട്ടുകാരിയുമായ കല്ല്യാണി പ്രിയദര്‍ശനൊപ്പം തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമുണ്ട്.

ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റിയിലെ കുറ്റന്‍ സെറ്റിലാണ് ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. 100 ദിവസത്തോളം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രണവിന്റെ നായികയാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണി ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നു എന്നതും മലയാളത്തില്‍ അരങ്ങേറുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാകും

പ്രണവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹണുണ്ടെന്നും കല്യാണി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കളിക്കൂട്ടുകാരുടെ നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Read more topics: # marakkar,# pranav mohanlal,# kalyani,# dance
marakkar,pranav mohanlal,kalyani,dance

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES