Latest News

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദിയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍; പ്രണവിന്റെ സര്‍ഫിങ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍; അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അണിയറ പ്രവര്‍ത്തകരും

Malayalilife
topbanner
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദിയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍; പ്രണവിന്റെ സര്‍ഫിങ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍; അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അണിയറ പ്രവര്‍ത്തകരും

രുണ്‍ഗോപി സംവിധാനത്തിലെത്തുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സര്‍ഫിങ് വീഡിയോ വൈറലാകുന്നു. ആദ്യ ചിത്രത്തിനേക്കാള്‍ മികച്ച സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദിയില്‍ പ്രണവ് അവതരിപ്പിച്ച പാക്കോവര്‍ രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി തകര്‍പ്പന്‍ ആക്ഷന്‍ സീനുകള്‍ ഒരുക്കിയിട്ടുണ്ട്.  സര്‍ഫിങ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്. പുലിമുരുകനിലെയും ഒടിയനിലെയും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സയ ഡേവിഡ് ആണ്.


ആന്റണി പെരുമ്പാവൂരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ച ആദിയില്‍ ആന്റണി പെരുമ്പാവൂരായി തന്നെയാണ് അഭിനയിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി പെരുമ്പാവൂര്‍ 'ആന്റണി'യായി എത്തുന്നു. ആന്റണി ബാവൂര്‍ എന്ന പൊലീസ് കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിലെത്തുന്നത്. പതിവില്‍നിന്നു വ്യത്യസ്തമായ, അല്‍പം പ്രാധാന്യമുള്ള വേഷമാണിത്.

ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. പുതുമുഖം സായ ഡേവിഡ് നായികയാകുന്നു. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.

pranav mohanlal 21th century movie video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES