ബോളിവുഡിലെ ആരാധകര്‍ സിനിമയില്‍ കാത്തിരിക്കുന്ന നിമിഷങ്ങളാണ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങളും വീഡിയോകളും കാണാന്‍. ബോളിവുഡി താരം ആമിര്‍ ഖാന്റെ മകളുടെ ഇറയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. എന്നാല്‍ ആശ്വാസമെന്നോളം താരപുത്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
ആമിറിനൊപ്പമുള്ള വീഡിയോയില്‍ അതീവസുന്ദരിയായാണ് ഇറ പ്രത്യക്ഷപ്പെടുന്നത്. ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ് ഇറാ.
ഇരുപത്തിരണ്ടുകാരിയായ ഇറാ, ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
അച്ഛനെപ്പോലെ വലിയ സിനിമാകമ്ബമൊന്നും മകള്‍ക്കില്ല.
പെയിന്റിങ് കലാകാരി കൂടിയായ ഇറയുടെ ഇഷ്ടവും താല്പര്യവുമെല്ലാം നല്ലൊരു ആര്‍ട്ടിസ്റ്റ് ആകുക എന്നതാണ്. ഇറയ്ക്ക് എല്ലാ പിന്തുണയുമായി അമ്മ റീന ദത്തയും കൂടെയുണ്ട്.