കഴിഞ്ഞ നാല് വർഷത്തിൽ അധികമായി ഞാൻ വിഷാദ രോഗിയാണ്; വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെയും ഞാൻ കൂട്ടുന്നു; തുറന്ന് പറഞ്ഞ് ഇറ ഖാൻ

Malayalilife
topbanner
കഴിഞ്ഞ നാല് വർഷത്തിൽ അധികമായി ഞാൻ വിഷാദ രോഗിയാണ്; വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെയും ഞാൻ കൂട്ടുന്നു; തുറന്ന് പറഞ്ഞ് ഇറ ഖാൻ

ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് ആമിർ ഖാൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു സിനിമ ആസ്വാദകർക്കായി താരം സമ്മാനിച്ചിരുന്നതും.  എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ലോകമാനസികാരോ​ഗ്യ ദിനം. ഈ ദിനത്തോട് അനുബന്ധിച്ച് ഒരു സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആമിർ ഖാൻ്റെ മകൾ ഇറ ഖാൻ. കഴിഞ്ഞ നാല് വർഷമായി താൻ വിഷാദരോഗിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇറ. ഇപ്പോൾ  ചികിത്സ തുടരുകയാണെന്നും അത് കൊണ്ട് തന്നെ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി  വ്യക്തമാക്കിയിരിക്കുകയാണ്.  തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാനസികാരോഗ്യ ദിനത്തിൽ  പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാൻ ഇത്തരമൊരു തുറന്ന് നടത്തിയിരുന്നതും.

“ഞാൻ വിഷാദ രോഗിയാണ്. നാല് വർഷത്തിൽ അധികമായി. ഡോക്ടറെ കാണാറുണ്ട്. ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോൾ ഞാൻ വളരെ അധികം മെച്ചപ്പെട്ടുവെട്ട് ഇറ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ താൻ തീരുമാനിച്ചിട്ടുണ്ട്”  എന്നുമാണ് ഇറ വിഡിയോയിലൂടെ പറയുന്നത്. 

 ഇറ വീഡിയോ ഇപ്പോൾ  പോസ്റ്റ് ചെയ്തിരിക്കുന്നത് നീണ്ട കുറിപ്പ് സഹിതമാണ്. ആമിർ ഖാന് തന്റെ  ആദ്യ ഭാര്യ റീന  ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ മകളാണ്  ഇറ ഖാൻ.  ഇറയ്ക്ക് താൽപര്യമേറയും അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ്.  ഇറ ഇതിനോടകം തന്നെ ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി മിഡിയ എന്ന പേരിൽ ഒരു നാടകവും സംവിധാനം ചെയ്തിരുന്നു.

Aamir Khan daughter ira khan words about depression

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES