Latest News

25 ദിവസം കൊണ്ട് ചിത്രീകരണം; 24 ലക്ഷം രൂപ ചെലവ്; മോഹൻലാലിന്റെ പ്രതിഫലം നാലു ലക്ഷം; മമ്മൂട്ടി ചിത്രത്തിനിട്ട പേര് ഐ.വി ശശി വേണ്ടന്നു വച്ചപ്പോൾ ലോഹി മോഹൻലാൽ ചിത്രത്തിനിട്ടു; കിരീടം 29 വർഷം തികയ്ക്കുമ്പോൾ മലയാള സിനിമ മാറിയതെങ്ങനെയെന്ന് നോക്കൂ

Malayalilife
25 ദിവസം കൊണ്ട് ചിത്രീകരണം; 24 ലക്ഷം രൂപ ചെലവ്; മോഹൻലാലിന്റെ പ്രതിഫലം നാലു ലക്ഷം; മമ്മൂട്ടി ചിത്രത്തിനിട്ട പേര് ഐ.വി ശശി വേണ്ടന്നു വച്ചപ്പോൾ ലോഹി മോഹൻലാൽ ചിത്രത്തിനിട്ടു; കിരീടം 29 വർഷം തികയ്ക്കുമ്പോൾ മലയാള സിനിമ മാറിയതെങ്ങനെയെന്ന് നോക്കൂ

സിനിമാ പ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ചിത്രമാണ് കിരീടം. 1989 ജൂലൈ 7ന് ഇറങ്ങിയ ചിത്രം 29 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ സേതു മാധവന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. മലയാള സിനിമാ ചരിത്രത്തില്‍ മികച്ച നാഴിക കല്ലാണ് ലോഹിതദാസ് -സിബി മലയില്‍ ടീമിന്റെ കിരീടം സൃഷ്ടിച്ചത്.

കൃപാ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മ്മിച്ചത്. തിരുവനന്തപുരത്താണ് ചിത്രം പൂര്‍ണമായും നിര്‍മ്മിച്ചത്. ഇരുപത്തി മൂന്നര ലക്ഷം രൂപ ചെലവില്‍ 25 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയായി. അന്ന് നാലര ലക്ഷം രൂപയായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം. ഉണ്ണിയുടെ ഉറ്റ സുഹൃത്തായതിനാല്‍ നാലു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ വാങ്ങിയത്. 

സിബി മലയിലിന്റെ വിവാഹത്തിന് പോകാന്‍ ലോഹിത ദാസിന് സാധിച്ചില്ല. അതിന്റെ വിഷമത്തിലിരുന്ന സമയത്ത് വെറും നാലു ദിവസം കൊണ്ടാണ് കിരീടത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

അച്യുതന്‍ നായരുടെ വേഷം ചെയ്യാന്‍ തിലകന്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഉണ്ണിയുടെ വാശി മൂലം സമ്മതിക്കുകയായിരുന്നു. തിലകന്‍ ഏറെ തിരക്കോടെ അഭിനയിക്കുന്ന സമയമായിരുന്നു അത്. സിനിമയുടെ ക്ലൈമാക്‌സില്‍ 'കത്തി താഴെയിടടാ, മോനെ നിന്റെ അച്ഛനാടാ പറയുന്നേ' എന്ന രംഗം എടുത്തത് സൂര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാന്‍ എറെ വൈകി. ഇത് മൂലമാണ് കിരീടത്തിന്റെ ഷൂട്ടിങ് നീണ്ടു പോയത്. ചിത്രീകരണം മുഴുവന്‍ പൂര്‍ത്തിയായി കഴിഞ്ഞ് റിലീസ് അടുക്കുമ്പോഴാണ് സിബിമലയില്‍, മോഹന്‍ലാലിന്റെ ഒരു ദിവസത്തെ ഡേറ്റ് കൂടി വേണ്ടി വന്നത്. നിര്‍മ്മാതാക്കളോട് ചോദിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. എന്നാല്‍ മോഹന്‍ലാലിനെ വെച്ച് ഒരു സീന്‍ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാന്‍ പറ്റൂ എന്ന് സിബിമലയിലും ഉറപ്പിച്ച് പറയുകയായിരുന്നു.

കണ്ണീര്‍പൂവിന്റെ എന്ന പാട്ട് രംഗത്തില്‍ സേതുമാധവന്‍ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയില്‍ അങ്ങനെ ഷൂട്ട് ചെയ്തത്. കിരീടം എന്ന പേരായിരുന്നു മമ്മൂട്ടി-റഹ്മാന്‍-ഐ .വി .ശശി ചിത്രത്തിന് ലോഹി നല്‍കിയത്. പക്ഷേ ഐ.വി ശശിക്ക് കിരീടം എന്ന പേര് ഇഷ്ടമായില്ല. പിന്നീട് മുക്തി എന്നായിരുന്നു ആ ചിത്രത്തിന് പേരിട്ടത്. കിരീടം എന്ന പേര് കേട്ട സിബി അപ്പോള്‍ തന്നെ തന്റെ സിനിമയ്ക്ക ആ പേരിടുകയായിരുന്നു.

29 years of Mohanlal movie kireedam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES