Latest News

മലയാളത്തിന്റെ മസിലളിയന്‍; എയര്‍ടെല്‍ കസ്റ്റമര്‍ കെയര്‍ റെപ്രസന്റ്‌റേറ്റീവില്‍ നിന്ന് സിനിമാ താരത്തിലേക്ക്...!10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും

Malayalilife
മലയാളത്തിന്റെ മസിലളിയന്‍; എയര്‍ടെല്‍ കസ്റ്റമര്‍ കെയര്‍ റെപ്രസന്റ്‌റേറ്റീവില്‍ നിന്ന് സിനിമാ താരത്തിലേക്ക്...!10 ഇയര്‍ ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും

സോഷ്യല്‍ മീഡിയയില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ചില്‍ പങ്ക് ചേര്‍ന്ന് മലയാളത്തിന്റെ സ്വന്തം മസിലളിയന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സജീവമായിരിക്കുകയാണ് 10 ഇയര്‍ ചലഞ്ച്. രസകരമായ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാള സിനിമാ താരങ്ങള്‍. ഈ വര്‍ഷത്തെ ചിത്രവും 10 വര്‍ഷം മുമ്പത്തെ ചിത്രവും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ 10 ഇയര്‍ ചലഞ്ച് എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കുന്നതാണ് ചലഞ്ച്.

മലയാളി താരം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എയര്‍ടെല്‍ കസ്റ്റമര്‍ കെയര്‍ റെപ്രസന്റ്‌റേറ്റീവില്‍ നിന്ന് സിനിമാ താരത്തിലേക്ക് എന്ന ക്യാപ്ഷനോടെയാണ് താരം പത്ത് വര്‍ഷത്തെ ഇടവേളകളിലുള്ള തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളും സോഷ്യല്‍ മീഡിയയകളും.

10 year challenge,unni mukundan,facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES