Latest News

തന്മാത്രയിലെ മനുവിന്റെ കൂട്ടുകാരിയായ ഉഴപ്പി പെണ്‍കുട്ടി; നന്ദിനി ഇന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍

Malayalilife
തന്മാത്രയിലെ മനുവിന്റെ കൂട്ടുകാരിയായ ഉഴപ്പി പെണ്‍കുട്ടി; നന്ദിനി ഇന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണര്‍

ല്‍ഷിമേഴ്സ് എന്ന അവസ്ഥയെയും അതിന്റെ തീവ്രതയെയും ആവിഷ്‌കരിച്ച മലയാളം സിനിമയാണ് തന്മാത്ര. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓര്‍മ്മകള്‍ നഷ്ടമാകുന്ന അവസ്ഥ ആ വ്യക്തിയും അയാളുടെ കുടുംബവും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങള്‍ പ്രമേയമാക്കിയ ചിത്രം മികച്ച സംവിധായകന്‍, നടന്‍, തിരക്കഥ, മികച്ച ചിത്രം, പ്രത്യേക ജൂറി പരാമര്‍ശം ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മികച്ച പ്രദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി.

 മോഹന്‍ലാല്‍, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.  മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ മകന്‍ മനുവിന്റെ കൂട്ടുകാരിയായി എത്തുന്ന നന്ദിനി ആര്‍ നായര്‍ എന്ന താരവും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.

ചിത്രത്തില്‍ നൃത്തത്തെ ഇഷ്ടപ്പെടുന്ന പഠനത്തില്‍ അധികം മികവില്ലാത്ത ഒരു കുട്ടിയായാണ് നന്ദിനിയെ അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. ചെന്നൈ ലയോള കോളേജില്‍ നിന്ന് എം.എം എക്ണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2012 ലാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതും ആദ്യശ്രമത്തില്‍ തന്നെ ഐ.ആര്‍.എസ് ലഭിക്കുന്നതും. തമിഴ് നാട്ടില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സായിട്ടായിരുന്നു ആദ്യ നിയമനം. 

ഇപ്പോള്‍ ചെന്നൈയില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുകയാണ്, മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി തന്റെ കരിയറിനെക്കുറിച്ചും ജോലിയെക്കുറിച്ചും പങ്കുവച്ചത്.തന്മാത്ര, ടാ തടിയാ തുടങ്ങി ഏതാനും സിനിമകളുടെ ഭാഗമായ നന്ദിനി ലോകധര്‍മി നാടക ട്രൂപ്പില്‍ അംഗമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. ജോലിയില്‍ തിരക്കാണെങ്കിലും ഇപ്പോഴും ജോലിക്കൊപ്പം നൃത്തവും ചിത്രരചനയുമൊക്കെ കൊണ്ടു പോവുകയാണ് നന്ദിനി.തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിഷ്ണു വേണുഗോപാലാണ് ഭര്‍ത്താവ്.

thanmathra character role actress nandhini nair now

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക