പ്രണയവും ആക്ഷനും ചേര്‍ന്നൊരുക്കിയതമിഴ് ചിത്രം 'റീല്‍' റിലിസിനൊരുങ്ങുന്നു; മുനുസ്വാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 9 ന് തിയേറ്ററുകളില്‍

Malayalilife
 പ്രണയവും ആക്ഷനും ചേര്‍ന്നൊരുക്കിയതമിഴ് ചിത്രം 'റീല്‍' റിലിസിനൊരുങ്ങുന്നു; മുനുസ്വാമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 9 ന് തിയേറ്ററുകളില്‍

ലയാളം ആല്‍ബങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ബിജോയ് കണ്ണൂര്‍ നായകനാകുന്ന തമിഴ് ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്. റീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഉദയ് രാജ് എന്ന പേരിലാണ് അദ്ദേഹം തമിഴില്‍ അരങ്ങേറുന്നത്. മുനുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പ്രണയവും ആക്ഷനും പ്രാധാന്യം നല്‍കി, കഥ പറയുന്ന രീതിയിലും മറ്റു വ്യത്യസ്തത കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചട്ടുണ്ട്.ക്ലൈമാക്‌സ് ആണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് .തൊഴില്‍രഹിതനായ ചെറുപ്പക്കാരനും ഗ്രാമീണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും, സമൂഹത്തില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉദയ് രാജ് നായകനാകുന്ന ചിത്രത്തില്‍ അവന്തികയാണ് നായികയാകുന്നത്. ഇവരെ കൂടാതെ വിജയ് ടിവി ഫെയിം ശരത്തും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു

.കോയമ്പത്തൂര്‍, മേലുക്കോട്ടെ, കൊട്ടഗിരി, മൈസൂര്‍ എന്നിവിടങ്ങളിലായാണ് റീല്‍ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീ മുരുക മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാണം.സുനില്‍ പ്രേം സിനിമാറ്റോഗ്രാഫിയും പി സായ്‌സുരേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സന്തോഷ് ചന്ദ്രന്‍ സംഗീതം സംവിധാനം ചെയ്യുന്നു. ആഗസ്റ്റില്‍ റീല്‍ തമിഴ് നാടിനോടൊപ്പം ശ്രീ മുരുക മൂവി മേക്കേഴ്‌സ് കേരളത്തിലും റിലീസിന് ഒരുങ്ങുന്നു.

Read more topics: # tamil movie ,# reel
tamil movie reel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES