നടി മധുബാലയെ അത്രപെട്ടെന്ന് മലയാളികള്‍ക്ക് മറക്കാനാകില്ല. ഒറ്റയാള്‍ പട്ടാളം, യോദ്ധ എന്നോടീഷ്ടം കൂടാമോ തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ മധുബാല മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും റോജ എന്ന തമിഴ് ചിത്രവും ചിന്ന ചിന്ന ആസൈ എന്ന പാട്ടും ഇന്നും മൂളാത്ത മലയാളികള്‍ കാണില്ല. വിവാഹശേഷം മധുബാലയെ പിന്നീട് അധികം കണ്ടിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മധുബാല എന്ന മധു. തൊണ്ണൂറുകളില് തെന്നിന്ത്യന് സിനിമാലോകത്ത് നിറസാന്നിധ്യമായി മധു മാറി. മണിരത്‌നം സംവിധാനം ചെയ്ത റോജയിലും മലയാള ചിത്രം യോദ്ധയിലുമെല്ലാം നായികയായി മധുബാല തിളങ്ങി. ഒറ്റയാള് പട്ടാളം, എന്നോടിഷ്ടം കൂടാമോ, നീലഗിരി എന്നിവയാണ് മധുബാല നായികയായ മറ്റുമലയാള ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ റോജയായിരുന്നു മധുവിന്റെ കരിയറില് വഴിത്തിരിവായി മാറിയത്. റോജയിലെ റോജ എന്ന കഥാപാത്രം നല്കിയ പ്രശസ്തി മധുവിന് ബോളിവുഡിലും ഇടം നേടി കൊടുത്തു. അരവിന്ദ് സ്വാമിയുടെ ഭാര്യയായിട്ടായിരുന്നു ഇതില്‍ മധു വേഷമിട്ടത്.
മധുബാലയുടെ ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം അഴകനായിരുന്നു. . അതിന് ശേഷം നിരവധി സൂപ്പര്‍സ്റ്റാറുകളക്കൊപ്പം മധുപാല അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായി എത്തിയ യോദ്ധ വന്‍വിജയമായിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് തുറന്നു പറയുകയാണ് മധുബാല. ഒരു മാധ്യമത്തിന് നലകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍ പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു. എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ല എന്നാണ് മധു പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള പട്ടാളം ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. മധു കൂട്ടിച്ചേരത്തു.
വിവാഹത്തിന് ശേഷം സിനിമ രംഗത്തോട് വിട പറഞ്ഞ മധു വീണ്ടും സജീവമാവുകയാണ്. ഇന്നും പ്രേക്ഷകര തന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുമ്പോള അതിയായ സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.