Latest News

ഗീതാഗോവിന്ദത്തിലെ നായികയ്ക്ക് തമിഴില്‍ വമ്പന്‍ ഓഫറുകള്‍;വിജയ്‌യുടെ നായികയാകാന്‍ രാശ്മിക ആവശ്യപ്പെട്ടത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്

Malayalilife
ഗീതാഗോവിന്ദത്തിലെ നായികയ്ക്ക് തമിഴില്‍ വമ്പന്‍ ഓഫറുകള്‍;വിജയ്‌യുടെ നായികയാകാന്‍ രാശ്മിക ആവശ്യപ്പെട്ടത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്

പ്രേക്ഷക മനസിനെ കീഴടക്കിയ അന്യഭാഷാ നടിയാണ് രാശ്മിക മന്ദാന. തെലുങ്കിലും കന്നഡ സിനിമയിലും ഗംഭീര പ്രകടനം കാഴ്ച വെച്ച് തിളങ്ങി നില്‍ക്കുന്നതിനിടെയാണ് നടി തമിഴ് സിനിമയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. കാര്‍ത്തിയുടെ അടുത്ത ചിത്രത്തിലൂടെയാണ് രശ്മിക തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഉടനെ തന്നെ വിജയ്‌യുടെ നായികയായും രാശ്മിക എത്തുമെന്നാണ് സൂചന വന്നിരിക്കുന്നത്. വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 64 എന്ന ചിത്രത്തിലായിരിക്കും രാശ്മിക നായികയായ് എത്തുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ദളപതി 63 ആയി ഫസ്റ്റ് അനൗണ്‍സ് ചെയ്ത ബിഗില്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ഇതിനിടയിലാണ് അടുത്ത ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ സാധ്യതയുള്ള ചിത്രത്തില്‍ രശ്മികയും റാഷി ഖന്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി രശ്മിക വലിയൊരു പ്രതിഫലമാണ് ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു കോടി രൂപയോളം പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്തായാലും നിലവില്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ് നടി. തെലുങ്കില്‍ മഹേഷ് ബാബുവിന്റെ അടക്കം വലിയ സിനിമകളിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ഉടന്‍ തന്നെ വിജയ്‌യുടെ നായികയായി രാശ്മിക എത്തുമെന്ന് തന്നെയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

rashmika mandanna is rumoured to be part of vijay's upcoming movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES