മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്‍ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു കഴിഞ്ഞു. വളരെ മികച്ച ഒരു വര്‍ഷമായിരുന്നു പൃഥിരാജിന് 2019. ഇപ്പോള്‍ പൃഥിരാജിന്റെ ഭാര്യ സുപ്രിയയുടെ ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
നടന്‍ പൃഥിരാജിന്റെ നട്ടെല്ലെന്ന് പറയാവുന്ന ആളാണ് ഭാര്യ സുപ്രിയ. സംവിധാന കുപ്പായം അണിഞ്ഞപ്പോഴും നിര്‍മ്മാതാവായി മാറിയപ്പോഴും പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയത് സുപ്രിയ തന്നെയാണ്. നയന്‍ എന്ന ചിത്രം നിര്‍മ്മിച്ചാണ് പൃഥിരാജ് പ്രൊഡക്ഷന്‍സ് എത്തിയത്. ഇപ്പോള്‍ 2019 പൃഥിരാജിന് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഭാര്യ സുപ്രിയ.
നേട്ടങ്ങളുടെ വര്‍ഷമായിരുന്നുവെന്നാണ് സുപ്രിയ കുറിച്ചത്. നയനില്‍ തുടങ്ങിയ 2019 ലൂസിഫറിന്റെ വമ്പന്‍ ജയത്തിന് ശേഷം ഡ്രൈവിങ് ലൈസന്‍സിലെത്തി നില്‍ക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുപ്രിയയുടെ കുറിപ്പ് പങ്കുവച്ചത്. എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്! ' നയനില്‍' തുടങ്ങി, ലൂസിഫര്‍ പുറത്തിറക്കി, ഇതാ ഡ്രൈവിങ് ലൈസന്‍സില്‍ ഈ വര്‍ഷം അവസാനിപ്പിക്കുകയാണ്.
ഈ യാത്രയിലത്രയും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം സ്നേഹവും പിന്തുണയുമായി നിന്നു. നിറയെ സ്നേഹം. എല്ലാവര്‍ക്കും നല്ല അവധിക്കാലം ആശംസിക്കുന്നു. അടുത്ത വര്‍ഷം കാണാം.' എന്നാണ് സുപ്രിയയുടെ കുറിപ്പ്. പൃഥ്വിക്കൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്. പൃഥിരാജിന്റെ എല്ലാ ഭാഗ്യത്തിനും കാരണം സുപ്രിയ ആണെന്നാണ് ആരാധകര്‍ കമന്റു ചെയ്യുന്നത്. ബോക്സ് ഓഫീസ് കലക്ഷന്‍ റെക്കോര്‍ഡുകളാണ് പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ തകര്‍ത്തത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായി ലൂസിഫര്‍ മാറി. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാന്‍ പുറത്തിറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്ന സൂചന സുപ്രിയ കഴിഞ്ഞ ദിവസവും നല്‍കിയിരുന്നു.