Latest News

അകത്ത് സാന്ദ്ര പുറത്ത് സഞ്ജന; അത് ഒരു പാവം പെണ്ണാണ്; പിറന്നാളിന് നല്‍കാന്‍ ഗിഫ്റ്റി തന്നു വിട്ടു; സഞ്ജനയെക്കുറിച്ച് വെളിപ്പെടുത്തി പവന്‍; സുഹൃത്ത് മാത്രമെന്ന് സുജോയും; പിന്നാലെ സോഷ്യല്‍ മീഡിയ നിറഞ്ഞ് ഇരുവരുടെയും ചിത്രങ്ങള്‍

Malayalilife
 അകത്ത് സാന്ദ്ര പുറത്ത് സഞ്ജന; അത് ഒരു പാവം പെണ്ണാണ്; പിറന്നാളിന് നല്‍കാന്‍ ഗിഫ്റ്റി തന്നു വിട്ടു; സഞ്ജനയെക്കുറിച്ച് വെളിപ്പെടുത്തി പവന്‍; സുഹൃത്ത് മാത്രമെന്ന് സുജോയും; പിന്നാലെ സോഷ്യല്‍ മീഡിയ നിറഞ്ഞ് ഇരുവരുടെയും ചിത്രങ്ങള്‍

ബിഗ്‌ബോസില്‍ ഇപ്പോള്‍ പ്രണയവും അടുപ്പവുമൊക്കെയാണ് ചര്‍ച്ചയാകുന്നത്. മുന്‍പ് പേളിഷില്‍ സംഭവിച്ചതിന് സമാനമാണോ രണ്ടാമത്തെ സീസണിലും സംഭവിക്കുക എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ശ്രീനിഷിന് പുറത്ത മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പേളിയുമായി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ സുജോയ്ക്കും സാന്ദ്രയ്ക്കും ഇടയിലും അത്തരത്തിലാകുമോ സംഭവിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്. സുജോയുടെ മറ്റൊരു പ്രണയബന്ധമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

ദുര്‍ബ്ബലരായ മത്സരാര്‍ത്ഥികള്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോയതനുസരിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ശക്തരായ മത്സരാര്‍ത്ഥികള്‍ ബിഗ്‌ബോസിലേക്ക് എത്തുകയും ചെയ്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍്ട്രിയിലൂടെ ഷോയിലേക്ക് എത്തിയ താരമാണ് പവന്‍ ജിനോ തോമസ്.  പവന്റെ വരവോടെ ഷോയിലെ മസില്‍മാനായ സുജോ വെട്ടിലായതായിട്ടാണ് കാണുന്നത്. പവന്‍ തന്റെ അടുത്ത ബന്ധുവാണെന്ന് തുടക്കത്തില്‍ തന്നെ സുജോ  പറഞ്ഞിരുന്നു.

എന്നാല്‍ ഇവര്‍ തമ്മില്‍ അടുത്ത ദിവസങ്ങളില്‍ വഴക്കുണ്ടാകാനുളള സാധ്യതയാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ വന്ന സമയം മുതല്‍ സുജോയും അലസാന്‍ഡ്രയും തമ്മിലുളള അടുപ്പത്തെക്കുറിച്ച് പവന്‍ തിരക്കിയിരുന്നു. എന്നാല്‍ പലപ്പോഴും സുജോ അത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറാനാണ് ശ്രമിച്ചത്. ശത്രുക്കളായി കഴിഞ്ഞവര്‍ മിത്രങ്ങളാകുന്നതും എന്നാല്‍ അടുത്ത കൂട്ടുകാര്‍ ശത്രുക്കളാകുന്നതുമായ അവസ്ഥയാണ് കാണുന്നത്. ബിഗ്‌ബോസിലെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് നിന്ന് കണ്ട് പ്രേക്ഷകരുടെ പ്രതികരണവുമൊക്കെ അറിഞ്ഞാണ് പവന്‍ ഷോയിലേക്ക് എത്തിയത്.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോടെ കടന്നുവന്നവര്‍ തങ്ങള്‍ക്ക് പാരയാകുമോ എന്ന ഭയത്താല്‍ കൂടുതല്‍ ആക്റ്റീവ് ആകാന്‍ ശ്രമിക്കുന്നവരും, തക്കം കിട്ടിയാല്‍, ഒരാള്‍ക്ക് പണികൊടുക്കാന്‍ നടക്കുന്ന ആളുകളും എല്ലാം കൂടി ആകെ ബഹളമയമാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്.



നിന്നെ അറിയാം ടാസ്‌ക്കിലൂടെ തന്നെക്കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും പവന്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും, മത്സരാര്‍ത്ഥിയായ സുജോയുമായുള്ള ബന്ധത്തെ പറ്റി കൃത്യമായ ഒരു വിവരവും അദ്ദേഹം പങ്ക് വയ്ക്കുന്നില്ല. ഭാര്യയാണ് തനിക്ക് ചിലവിനു തരുന്നതെന്നും, അവള്‍ തന്നെക്കാളും മൂന്നു വയസ്സിനു മൂത്തവള്‍ ആണെന്ന് അഭിമാനത്തോടെയാണ് പവന്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുജോയെ പറ്റി രജിത്തിനോട് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതിനിടയിലാണ് ബിഗ് ബോസ് വീടിന് പുറത്തുള്ള സുജോയുടെ പ്രണയത്തെപ്പറ്റി പവന്‍ വാചാലം ആയത്. സുജോയ്ക്ക് വീടിന് പുറത്ത് ഒരു പ്രണയംമുണ്ടെന്നും ഒരു പാവം പെണ്ണാണെന്നും സാന്ദ്രയ്‌ക്കൊപ്പം അവന്‍ നടക്കുന്നതില്‍ അവള്‍ക്ക് വിഷമമുണ്ടെന്നുമുള്ള സൂചനയാണ് പവന്‍ രജിത്തിനോട് പങ്കുവച്ചത്. സുജോയുടെ പിറന്നാളിന് നല്‍കാന്‍ അവള്‍ പവന്റെ കൈയില്‍ സമ്മാനം നല്‍കി വിട്ടെന്നും ഇവരുടെ സംഭാഷണത്തില്‍ നിന്നും മനസിലാക്കാം.

അവിടെയും, ഇവിടെയും പോയി പിണങ്ങി ഇരിക്കുന്നു. ഇത്രയും നല്ല അവസരം കിട്ടിയിട്ട്, അവന്‍ കോമാളി ആവുകയാണ് ചെയ്യുന്നത്. ഇതൊക്കെ പുറത്തുള്ളവര്‍ക്ക് എത്രയധികം സങ്കടം ഉണ്ടാക്കുന്നു എന്ന് അറിയോ എന്ന് രജിത്തിനോട് പവന്‍ പറയുമ്പോള്‍. ഇതൊക്കെ വെറും ഫാബ്രിക്കേറ്റഡ് കാര്യങ്ങളാണ് അവര്‍ നടത്തുന്നതെന്നും രജിത് പറയുന്നു. നാളെ ഫംഗ്ഷന്‍ നടക്കുമ്പോള്‍ ആ പെണ്‍കൊച്ചു തന്ന സാധനം നീ ധൈര്യമായി സുജോയ്ക്ക് നല്‍കണം എന്നും, താന്‍ ഒപ്പം ഉണ്ടാകും എന്നും രജിത് പവനെ ഉപദേശിക്കുന്നു.ഭയങ്കര പാവം പെണ്ണാണ് അവള്‍. ആ പെണ്ണ് കൊടുത്ത കിസ് ചെയ്ത ടി ഷര്‍ട്ട്, വന്ന ദിവസം ഭയങ്ക സംഭവം ആയിരുന്നു. ഇന്ന് ആ ടി ഷര്‍ട്ട് എടുത്ത് ഫുക്രുവിന് കൊടുത്തു. ഇത്രയും കഴിവ് ഉണ്ട്. അവളുടെ പിറകെ നടന്നിട്ട്. അവന്‍ എട്ടിന്റെ പണി വാങ്ങുമെന്നും പവന്‍ രജിത്തിനോട് വ്യക്തമാക്കി. സാന്ദ്രയുമായുളള സുജോയുടെ അടുപ്പം നല്ലതിനല്ല എന്ന് പലപ്പോഴും പവന്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ സുജോയ്ക്ക് പുറത്ത് സഞ്ജന എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്നത് സത്യമാണെന്നാണ് സുചന. സോഷ്യല്‍ മീഡിയയില്‍ സഞ്ജനയോടൊപ്പമുളള ചിത്രങ്ങള്‍ സുജോ പങ്കുവച്ചതിന് നിരവധി കമന്റുകളും എത്തുന്നുണ്ട്. സുജോ സഞ്ജനയെ ചതിക്കുകയാണെന്നും സുജോയ്ക്ക് ബിഗ്‌ബോസിന് പുറത്തുളള ഗേള്‍ഫ്രണ്ട് സഞ്ജനയും അകത്ത് അലക്‌സാന്‍്ഡ്രയുമാണെന്നാണ് കമന്റായി ആളുകള്‍ പറയുന്നത്.  


 

social media discusses about sujo mathew and his girl friend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക