പ്രതിസന്ധിയില്‍ ഉഴറി നിന്ന മലയാളം സിനിമാ ലോകത്തെ ഒരിക്കല്‍ കൈപിടിച്ചുയര്‍ത്തിയ നടിയാണ് മാദകനടി ഷക്കീല. ഷക്കീല അഭിനയിച്ച എ പടങ്ങള്‍ ഒരുകാലത്ത് തീയറ്ററികില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് മലയാള സിനിമ അവരെ തഴയുകയും ചെയ്തു. ഷക്കീലയുടെ കഥ പറയുന്ന സിനിമ റിലീസിനൊരുങ്ങവെ തനിക്ക് മണിയന്‍പിള്ള രാജുവിനോടുള്ള പ്രണയത്തിന്റെ സത്യാവസ്ഥ ഷക്കീല തുറന്നുപറഞ്ഞിരിക്കയാണ്.
ഷക്കീല കൂടി അഭിനയിച്ച് മോഹന്‍ലാല്‍ നായകനായ ചോട്ടാ മുംബൈയിലെ ലോക്കേഷനില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ചിത്രത്തില്‍ ഷക്കീല സ്വന്തം പേരില്‍ ഒരു അതിഥി വേഷം ചെയ്തിരുന്നു. ഈ ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. ഇതിനിടെയില്‍ ഇവര്‍ പ്രണയത്തിലായി എന്നും പ്രണയലേഖനം നല്‍കിയിരുന്നെന്നുമാണ് വാര്‍ത്തകളെത്തിയത്. എന്നാല്‍ രാജുവിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അതിനു പിന്നിലെ സത്യവുമാണ് ഷക്കീല വെളിപ്പെടുത്തുന്നത്. തനിക്ക് അദ്ദേഹത്തോടെ പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്കി സഹായിച്ചു. എന്നാല് പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില് ഒരു കാമുകന് ഉണ്ടായിരുന്നു. പിന്നെ ഞാന് എങ്ങനെ അദ്ദേഹത്തെ പ്രണയിക്കുമെന്നും ഷക്കീല ചോദിക്കുന്നു.
അതുപോലെ തന്നെക്കുറിച്ച് വ്യാജമായ വാര്ത്തകള്‍് വന്നാലും താന്‍ പ്രതികരിക്കാറില്ല. ഒരിക്കല് ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍് നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന് എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന് പ്രതികരിക്കാന്‍ നിന്നാല് വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചെന്നും ഷക്കീല പറയുന്നു.
ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് മുമ്പ് മണിയന്‍പിള്ള രാജു മറുപടിയും നല്‍കിയിരുന്നു. ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണെങ്കിലും ഷക്കീലയ്ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ലെന്നായിരുന്നു രാജുവിന്റെ പ്രതികരണം. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. ഷക്കീല പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ലെന്നും മണിയന്‍ പിളള രാജു പറഞ്ഞിരുന്നു.