ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കും ഒരു പോലെ ഇഷ്ടപെട്ട താര ജോഡികളാണ് ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കും. അതിര്‍ത്തികള്‍ തകര്‍ത്തെറിഞ്ഞാണ് ഇവര്‍ പ്രണയിച്ച് വിവാഹിതരായത്. ഒരു വര്‍ഷം മുമ്പാണ് സാനിയ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയത്. ഇവരുടെ മകന്‍ കുഞ്ഞ് ഇസ്ഹാന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇസ്ഹാന്റെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. വിവാഹിതായാകാനുള്ള ഒരുക്കത്തിലാണ് ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ. കഴിഞ്ഞ ദിവസം അനം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാനിയ മിര്‍സയുടെ അനിയത്തി അനത്തിന്റെ ലഹങ്കയാണ്. അനിയത്തിയുടെ വിവാഹആഘോഷങ്ങളുടെ തിരക്കിലാണ് സാനിയ.ബോളിവുഡ് താരങ്ങളുള്‍പ്പടെ എത്തുന്ന ചടങ്ങായതിനാല്‍ അനത്തിന്റെ വിവാഹമാണ് ട്രെന്റിങ് വിഷയം. ഫാഷനിസ്റ്റകളുടെയും പാപ്പരാസികളുടെയും കണ്ണുകളും അനത്തിന്റെ വിവാഹവേദിയിലാണ്. ഫോയില്‍ എംബല്ലിഷ്ഡ് പച്ച ലെഹംഗയിലാണ് അനം തിളങ്ങിയത്.
കട്ട് വര്‍ക്കുകളുള്ള ഇളം നീല ദുപ്പട്ട സ്‌റ്റൈലിഷ് ലുക്ക് നല്‍കി. കറുപ്പ് ലോങ് സ്ലീവ് ക്രോപ് ടോപ്പും പ്രിന്റഡ് ലോങ് ഫ്രോക്കുമാണ് സാനിയയുടെ വേഷം.ഐഷ റാവു ആണ് ഡിസൈനര്‍. അനം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.സ്‌റ്റൈലിസ്റ്റ് ഒരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
മൈലാഞ്ചി ഇടുന്നതിന്റെയും ചടങ്ങുകള്‍ക്കിടെ നൃത്തം ചെയ്യുന്നതിന്റെയും വിഡിയോകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കാണാം. സുഹൃത്തുക്കളും ബന്ധുക്കളും അനത്തിനൊപ്പം ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് അസഹ്‌റുദ്ദീന്റെ മകന്‍ മുഹമ്മദ് അസാദാണ് അനത്തിന്റെ വരന്‍. അനത്തിന്റെ രണ്ടാം വിവാഹമാണ് ഇത്. എങ്കിലും ഒന്നിനും ഒരു കുറവുമില്ലാത്ത ലക്ഷങ്ങള്‍ മുടക്കിയാണ് വിവാഹം കുടുംബം അടിപൊളിയാക്കി മാറുന്നത്. അക്ഷരാര്‍ഥത്തില്‍ ആരുടെയും കണ്ണുതള്ളുന്നതാണ് വിവാഹ ആഘോഷങ്ങള്‍.
Mine ❤️ @anammirzaaa @nasimamirza @imranmirza58 @izhaan.mirzamalik
A post shared by Sania Mirza (@mirzasaniar) on Dec 10, 2019 at 1:37am PST