ഗര്‍ഭിണിയായിരുന്ന സമയത്തെ സാനിയ മിസ്രയുടെ ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. തനിക്ക് ഇഷ്ടമുളള ആഹാരങ്ങളൊക്കെ കഴിച്ച് താരം നല്ലപോലെ വണ്ണം വച്ചിരുന്നു. എന്നാല്‍ പ്രസവ ശേഷം വീണ്ടും തന്റെ പഴയ ഫിറ്റ്നസ് വീണ്ടെടുത്ത ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. സാനിയയുടെ വര്‍ക്കൗട്ടും ഫിറ്റ്നസ് രഹസ്യങ്ങളുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് കുഞ്ഞൊക്കെ ആയാല്‍ മിക്ക സ്ത്രീകളും ശരീരം നോക്കുന്നതും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലുമൊക്കെ മടി കാണിക്കും. അമ്മയാകുന്നതോടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളുമൊക്കയായി ഒതുങ്ങി കൂടുന്നവരാണ് മലയാളത്തിലെ പല നടിമാരും. എന്നാല്‍ ഇതിന് നേരെ വിപരീതമാണ് ബോളിവുഡിലെ താരങ്ങള്‍ തങ്ങളുടെ ഫിറ്റ്സ്സിനും സൗന്ദര്യത്തിനും വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ അവര്‍ തയ്യാറാണ്. അമ്മയായ ശേഷവും തങ്ങളുടെ ശരീര സൗന്ദര്യവും ഫിറ്റ്നസ്സുമൊക്ക ശ്രദ്ധിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. അമ്മയായ ശേഷവും തങ്ങളുടെ ഫിറ്റ്നസ്സിലേക്കും പഴയ എനര്‍ജിയിലേക്കുമൊക്ക മടങ്ങിയെത്തുന്നവരാണ് കായികതാരങ്ങളും. അത്തരത്തില്‍ ടെന്നീസ് താരമായ സാനിയ മിര്‍സയുടെ ഫിറ്റ്നസ് രഹസ്യങ്ങളാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ സാനിയ ഭക്ഷണത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും എന്നത് തന്നെയാണ് അതിനു കാരണം. പ്രസവ സമയത്ത് സാനിയയുടെ ഭാരം 87 കിലോയായിരുന്നു.
പ്രസവശേഷം അഞ്ചുമാസം കൊണ്ട് താരം തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണ്. പ്രസവശേഷം 15-ാം നാള്‍ മുതല്‍ സാനിയ ഫിറ്റ്‌നസില്‍ ശ്രദ്ധിച്ചു തുടങ്ങി. ചെറിയ വര്‍ക്കൗട്ടുകളിലൂടെയായിരുന്നു വ്യായാമം ആരംഭിച്ചത്. വ്യായാമങ്ങളുടെ ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരുന്നു. അഞ്ചുമാസം മുമ്പ് 87 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോള്‍ 67 കിലോയായി കുറച്ചിരിക്കുകയാണ് താരം. ഗര്‍ഭ സമയത്തും ചെയ്യേണ്ട വ്യായമങ്ങള്‍ സാനിയ ചെയ്തിരുന്നു. അതിനാല്‍ ശരീരഘടന അതുപോലെ നിലനിര്‍ത്താനും വലിയ മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാനും അത് വളരെയധികം സഹായിച്ചു. ആഹാരപ്രേമിയായ സാനിയ പ്രസവശേഷം വളരെ ആരോഗ്യപ്രദമായ ഭക്ഷണക്രമത്തിലേക്ക് കടക്കുകയായിരുന്നു.
ആവശ്യമായ വിശ്രമ ശേഷം സാനിയ തന്റെ വര്‍ക്കൗട്ടിലേക്കും മറ്റും തിരിഞ്ഞു. ദിവസവും നാലുമണിക്കൂര്‍ തുടര്‍ച്ചായായി ജിമ്മില്‍ പരീശിലിച്ചു. ദിവസവും നൂറു മിനുറ്റ് കാര്‍ഡിയോ, ഒരു മണിക്കൂര്‍ കിക്ക് ബോക്സിങ്, തുടങ്ങിയവയൊക്കെ താരം പരിശീലിച്ചു. കൃത്യമായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് സാനിയ മിര്‍സ തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തത്. വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ ജീവിതം തീര്‍ന്നു എന്നു കരുതുന്നവര്‍ക്കായിട്ടാണ് താന്‍ തന്റെ ഫിറ്റ്നസിന്റെയും വര്‍ക്കൗട്ടിന്റെയും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതെന്നും താരം പറയുന്നു. അമ്മയായി കഴിയുമ്പോള്‍ ജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.