Latest News

അയ്യായിരം രൂപയ്ക്ക് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് തുടങ്ങിയ ജീവിതം; വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ച കഥകള്‍ വളരെ വ്യത്യസ്തം;നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് താന്‍; വിജയ് ബാബു പങ്ക് വച്ചത്

Malayalilife
 അയ്യായിരം രൂപയ്ക്ക് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് തുടങ്ങിയ ജീവിതം; വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ച കഥകള്‍ വളരെ വ്യത്യസ്തം;നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് താന്‍; വിജയ് ബാബു പങ്ക് വച്ചത്

നടനും നിര്‍മ്മാതാവുമെല്ലാമായ വിജയ് ബാബു വിവാദ നായകനുമാണ്.
പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നടനെതിരെ ഉയര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ താന്‍ വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിച്ച കഥകള്‍ വളരെ വ്യത്യസ്തമായിരുന്നുവെന്ന് പറയുകയാണ്. 

അഭിമുഖം മുഴുവനായി ആളുകള്‍ കാണണമെന്നില്ല. ചെറിയ ഭാ?ഗങ്ങള്‍ മാത്രം കണ്ട് വിലയിരുത്തും. ആളുകള്‍ കമന്റിടും. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചിട്ടുള്ളയാളാണ് ഞാന്‍. ഞാനുമായി ബന്ധപ്പെട്ട ഇഷ്യു വന്നപ്പോള്‍ എന്നെ കുറിച്ചുള്ള കഥകള്‍ വന്നിരുന്നു. ഞാന്‍ അതെല്ലാം വായിച്ചിരുന്നു. ഞാന്‍ ലയോള കോളജില്‍ പഠിച്ചിരുന്നു എന്നൊക്കെയാണ് അതില്‍ എഴുതി പിടിപ്പിച്ചിരുന്നത്. ഞാന്‍ ആ കോളജ് കണ്ടിട്ട് പോലുമില്ല. വിക്കിപീഡിയ തിരുത്തുകയാണ് ഞാന്‍ ഇപ്പോള്‍. 

അതുപോലെ ദുബായില്‍ പോയ ഞാന്‍ അവിടെയുള്ള ഏതോ ഷെയ്ഖിനെ പറ്റിച്ച് പണമുണ്ടാക്കി കേരളത്തില്‍ വന്ന് സിനിമകള്‍ ചെയ്ത് തുടങ്ങിയെന്നും അതിലുണ്ടായിരുന്നു. എന്റെ അച്ഛന്‍ മില്യണേയറാണ് എന്നൊക്കെ ഉണ്ടായിരുന്നു. ഞാന്‍ ഒരു സെല്‍ഫ് മെയ്ഡ് മാനാണ്. അയ്യായിരം രൂപയ്ക്ക് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് തുടങ്ങിയതാണെന്ന് വിജയ് ബാബു പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ പ്രതികരിച്ചു. നിയമവിരുദ്ധമായ എന്തും തെറ്റാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നം സിന്തറ്റിക്ക് ഡ്രഗ്‌സിന്റെ കടന്നുകയറ്റമാണ്. കേരളത്തില്‍ ഉള്ളതുപോലെ സിന്തറ്റിക്ക് ഡ്ര?ഗ്‌സിന്റെ ഉപയോഗം മറ്റ് എവിടേയും വ്യാപകമായി ഇല്ലാത്തതിന് കാരണം അവിടെ നിരവധി മദ്യഷോപ്പുകള്‍ ഉണ്ടെന്നതാണ്. നമ്മള്‍ ബിവറേജിന് മുന്നില്‍ ക്യു നില്‍ക്കുന്നത് കാണുന്നത് ഫോറിനേഴ്‌സിന് പോലും അത്ഭുതമാണ്.

ഇത്രയും മദ്യപാനികള്‍ കേരളത്തിലുണ്ടോയെന്നാണ് അവരുടെ ചോദ്യം. ഒന്നുകില്‍ മദ്യം വില്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്തി നിയമവിരുദ്ധമാണെന്ന് പറയണം. അല്ലെങ്കില്‍ കൂടുതലായി തുറന്ന് കൊടുക്കണം. അല്ലാത്തപക്ഷം ഇത്തരം ലഹരി ഉപയോ?ഗം വര്‍ധിക്കും. സംവിധായകന്റേയും ഗായകന്റേയും കയ്യില്‍ നിന്നും ലഹരി പിടിച്ചുവെന്നത് ആഘോഷിക്കുന്നത് റിയാലിറ്റിയില്‍ നിന്നും മാറി ആളുകളുടെ കണ്ണില്‍ പൊടിയിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

അവരുടെ പ്രവൃത്തി ശരിയാണെന്നല്ല ഞാന്‍ പറയുന്നത്. ഒരു ?ഗ്രാം കഞ്ചാവിന് പിറകെ പോകാതെ യുവ തലമുറയെ നശിപ്പിക്കുന്ന സിന്തറ്റിക്ക് ഡ്രക് സംസ്ഥാനത്ത് എത്തുന്ന റൂട്ട് ബ്രേക്ക് ചെയ്യുക. എന്റെ ഒരു സിനിമയുടെ സമയത്ത് ഒരു നടന്‍ മദ്യപിച്ച് ഉറങ്ങപ്പോയി. പുള്ളിക്ക് ഫാമിലിയുമായി ബന്ധപ്പെട്ട എന്തോ ടെന്‍ഷനായിരുന്നു. പക്ഷെ ഞങ്ങള്‍ ചെന്ന് വിളിച്ചിട്ട് പുള്ളി കതക് തുറന്നില്ല. സഹനടനായിരുന്നു. ഞങ്ങള്‍ എടുക്കുന്ന സീനില്‍ പുള്ളി വേണം. കണ്‍ടിന്യൂവിറ്റിയാണ്. ഒഴിവാക്കാന്‍ പറ്റില്ല. ആട് സിനിമയുടെ ഷൂട്ട് സമയത്താണെന്നാണ് തോന്നുന്നത്. എത്ര വിളിച്ചിട്ടും പുള്ളി കതക് തുറന്നില്ല. ഹോട്ടലിലേക്ക് ലൊക്കേഷനില്‍ നിന്നും എത്താന്‍ ഒരു മണിക്കൂര്‍ വേണം. എല്ലാവരും രാവിലെ സെറ്റിലെത്തി പുള്ളി മാത്രം എത്തിയില്ല. അദ്ദേഹം വരാത്തതുകൊണ്ട് സീനും ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. പുള്ളി അങ്ങനെ കുടിക്കുന്നയാളല്ല. ഇത് ആല്‍ക്കഹോള്‍ ഹാന്റില്‍ ചെയ്യാന്‍ പറ്റാതെ പോയതാണ്.

മദ്യപിച്ചു. ഫോണില്‍ സംസാരിച്ചു. ശേഷം ഉറങ്ങിപ്പോയി. കതക് തുറക്കാതെയായപ്പോള്‍ ഞങ്ങള്‍ ഭയന്നു. ഇതിനെല്ലാം ശേഷം പിന്നീട് പുള്ളി മാപ്പ് പറഞ്ഞ് വന്നു. അടുത്ത സിനിമയില്‍ നിന്നും മാറ്റരുത് എന്നൊക്കെ പറഞ്ഞു. ആ സംഭവത്തോടെ പുള്ളി മദ്യപാനം നിര്‍ത്തി എന്നും വിജയ് ബാബു പറയുന്നു.

Read more topics: # വിജയ് ബാബു
vijay babu about news spread

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES