സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെയും പ്രണയവും വിവാഹവും എന്തിന് സാനിയ ഗര്‍ഭിണിയായ വാര്‍ത്തകള്‍ വരെ സോഷ്യല്‍ മീഡിയ വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സാനിയയ്ക്കും മാലിക്കിനും ഒരു ആണ്‍ കുഞ്ഞ് ജനിച്ചു എന്ന വാര്‍ത്തയും എല്ലാവരും വളരെ ആഘോഷത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്.
സാനിയയുടെ ബേബിഷവര്‍ ചിത്രങ്ങളും ഗര്‍ഭിണിയായപ്പോഴുളള താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞ് ജനിച്ച ശേഷം താരം കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍മീഡിയയും സ്‌പോര്‍ട്‌സ് പ്രേമികളും സാനിയ മിര്‍സ ശുഹൈബ് മാലിക് ദമ്പതികളുടെ കണ്‍മണി ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ പിന്നാലെയാണ്. ആരാധകരുടെ പ്രിയതാരം സാനിയ അമ്മയായെന്ന് അറിഞ്ഞതുമുതല്‍ ആ പൈതലിനെ ഒരു നോക്കു കാണാന്‍ കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. മകനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഓരോ കുറിപ്പും സോഷ്യല്‍ മീഡിയ സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ ഇസ്ഹാന്റെ മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് സാനിയ.
കയ്യിലൊതുങ്ങാത്ത ഒരു റാക്കറ്റുമായി അമ്മയുടെ മടിയിലിരിക്കുന്ന ഇസ്ഹാനെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. ' ഇസ്സീ ഈ റാക്കറ്റ് നിനക്ക് അല്പം വലുതായിരിക്കും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവനൊരു ക്രിക്കറ്റ് ബാറ്റ് കൊടുക്കൂ' എന്നാണ് ഒരു ആരാധകന്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.കുഞ്ഞ് ഇസ്ഹാന്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ആരാകും എന്ന ചോദ്യത്തിനും സാനിയയുടെ പക്കല്‍ കൃത്യമായ ഉത്തരമുണ്ട്. 'കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങള്‍ക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോള്‍ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാന്‍ ചിലര്‍ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.' സാനിയ പറയുന്നു.മറ്റൊരു മനോഹരമായ ചിത്രം കൂടെ സാനിയ പങ്കുവച്ചിട്ടുണ്ട്. അമ്മ നസീമ മിര്‍സയും മകനുമൊപ്പമുള്ള ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
2010 ഏപ്രില്‍ 12 നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 നായിരുന്നു ഇരുവര്‍ക്കും ഇസാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ആരായിത്തീരുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്