നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകന്‍ ബഹളം തുടര്‍ന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പൊലീസിനോട് തട്ടിക്കയറി.
മദ്യലഹരിയില്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്നതും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതുമായ നടന്റെ വീഡിയോ അടുത്തിടെയാണ് സാൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
നേരത്തെയും സമാനമായ പ്രവൃത്തികളാല്‍ വിനായകന്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നു തടഞ്ഞുവച്ചതിന്, എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.