ജീവിതം ആഘോഷം ആക്കുകയും ഒടുവില്‍ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവില്‍ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിന്റെ സിനിമയാണ് ...'കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്... '
കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാര്‍ത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്..റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വര്‍ഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരില്‍ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണന്‍കുട്ടിയാണ് ഈ സിനിമയുടെ ചുക്കാന്‍ പിടിക്കുന്നതും കഥാ തിരക്കഥാ സംഭാഷണം ഒരുക്കുന്നതും..
നാടകശാല ഇന്റര്‍നാഷണല്‍ മൂവീസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് സിറ്റി ട്രാഫിക്.. കോവിഡ് കാലത്ത് നാടകക്കാരെ സമാധാനപ്പെടുത്താന്‍ ഇടതു വലതു തിരിഞ്ഞു എന്ന ott ചിത്രം നിര്‍മ്മിച്ചു.. നാടക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെ അണിനിരത്തി.
പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലേക്ക് സന്ദര്‍ശിക്കുമ്പോള്‍ അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടി സിനിമയ്ക്ക് കേരളത്തില്‍ ഇടം നേടാനാണ് പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്..
ചിലപ്പോള്‍ പെണ്‍കുട്ടി ഇടതു വലതു തിഞ്ഞു എന്നീ സിനിമകള്‍ക്ക് ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ'കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്'
വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അജയ് രവി സംഗീതം നല്‍കി ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ പത്തിലെ സൂര്യനാരായണനും സിത്താര കൃഷ്ണകുമാറും അരിസ്റ്റോ സുരേഷ് അടക്കം പ്രമുഖര്‍ പാടുന്ന 3 ഗാനങ്ങളും ചിത്രത്തിലുണ്ട്.. വിനോദ് . ജി. മധു ഛായാഗ്രഹണവും, വിഷ്ണു ഗോപിനാഥ് ചിത്രസംയോജനവും ചെയ്യുന്നു...
പ്രകാശ് ചുനക്കരയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷാനവാസ് കമ്പികീഴില്‍ , ചമയം സുധീഷ് നാരായണന്‍, നിശ്ചലച്ഛയാഗ്രഹണം അബാ മോഹന്‍, സ്റ്റണ്ട് ബ്രൂസിലി രാജേഷ്.
പുലിമുരുകനിലെ കുട്ടിപ്പുലി മുരുകന്‍ അജാസ് നായകന്‍ ആകുന്നു..
ഏഷ്യാനെറ്റ് മഞ്ജു ഡാന്‍സ് ഡാന്‍സ് തുടങ്ങി ഒട്ടേറെ പരമ്പരകളില്‍ ബാലതാരം ആയിട്ട് വന്ന Dr.സാന്ദ്ര നായികയാകുന്നു.. ജയന്‍ ചേര്‍ത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാല്‍, ജിതിന്‍ ശ്യാം, കോബ്ര രാജേഷ്, അറുമുഖന്‍ ആലപ്പുഴ, പ്രജീവ് ജീവ, കലാഭവന്‍ സതീഷ് ഗോവിന്ദ്, നിഷ സാരംഗ്, കുടശ്ശനാട് കനകം, രത്‌നമ്മ ബ്രാഹ്‌മ മുഹൂര്‍ത്തം, വേണു അമ്പലപ്പുഴ തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്‌കാരിക കലാകാരും അണിനിരക്കും...
മെയ് 19ന് കരുനാഗപ്പള്ളി കൊല്ലം ആലപ്പുഴ പ്രദേശങ്ങളില്‍ ചിത്രീകരണം ആരംഭിക്കും...