വിവാഹം ശേഷം അഭിനയംവിട്ട കാര്‍ത്തിക ഇപ്പോള്‍ എവിടെയെന്ന് അറിയുമോ? ഇപ്പോഴും അതിസുന്ദരിയായ നടിയുടെ വിശേഷങ്ങള്‍ അറിയാം

Malayalilife
വിവാഹം ശേഷം അഭിനയംവിട്ട കാര്‍ത്തിക ഇപ്പോള്‍ എവിടെയെന്ന് അറിയുമോ? ഇപ്പോഴും അതിസുന്ദരിയായ നടിയുടെ വിശേഷങ്ങള്‍ അറിയാം

ലയാളത്തിലും തമിഴിലും തിളങ്ങിയ നടിയാണ് കാര്‍ത്തിക. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകന്ന കാര്‍ത്തിക എന്ന ലിഡിയയുടെ കുടുംബചിത്രങ്ങളാണ് വൈറലാകുന്നത്.. 

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ മീശ മാധവന്‍, പുലിവാല്‍ കല്യാണം, വെളല്‍നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് കാര്‍ത്തിക. വിനയന്‍ സംവിധാനം ചെയ്ത ഉമപെണ്ണിന് ഉരിയാടാപയ്യനെന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലെത്തിയത്. ചെറിയ റോളികളില്‍ തുടങ്ങിയ താരം പിന്നീട് നായികയായി തമിഴകത്തു തിളങ്ങി. തമിഴിലെ നാം നാടു, ദിണ്ടിഗള്‍ സാര്‍ഥി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളില്‍ നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരം കൊച്ചിയിലാണ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2001 ല്‍ കാശി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരത്തിന്റെ യഥാര്‍ത്ഥ പേര് ലിഡിയ ജേക്കബ് എന്നാണ്. സിനിമയില്‍ എത്തിയതിന് പിന്നാലെയാണ് താരം  കാര്‍ത്തിക മാത്യു എന്ന് പേര് മാറ്റിയത്. 2009 മെയ് 18ന് കാര്‍ത്തിക കാമുകനായ മെറിന്‍ മാത്യൂവിനെ വിവാഹം ചെയ്തു. 

അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു കുട്ടികളാണ് ഉളളത്. വിവാഹ ശേഷവും അഭിനയം തുടര്‍ന്ന താരം 2015ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഇപ്പോള്‍ തന്റെ ഭര്‍ത്താവിനും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. സിനിമകളിലൊക്കെ കണ്ട മെലിഞ്ഞ് ചുരുണ്ട മുടിയുളള സുന്ദരി പെണ്‍കുട്ടി ഇപ്പോള്‍ അല്‍പം തടിച്ച് മുടിയൊക്കെ സമൂത്ത് ചെയ്ത് കുറച്ചു കൂടി സുന്ദരി ആയിരിക്കയാണ് താരം. ഇടയ്ക്ക് മുടി ബോബ് ചെയ്യാനുള്ള ധൈര്യവും താരം കാട്ടിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പമുളള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

Actress lidiya jacob family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES