Latest News

നിറവയര്‍ച്ചിത്രം പങ്കുവച്ച് പൂര്‍ണിമ; ചേര്‍ത്ത് പിടിച്ച് ഇന്ദ്രജിത്ത്; പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷം

Malayalilife
  നിറവയര്‍ച്ചിത്രം പങ്കുവച്ച് പൂര്‍ണിമ; ചേര്‍ത്ത് പിടിച്ച് ഇന്ദ്രജിത്ത്; പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷം

ലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. അഭിനയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ഇരുവരും അഭിനയത്തിന്റെ തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. പ്രാര്‍ഥന, നക്ഷത്ര എന്നിവരാണ് ദമ്പതികളുടെ മക്കള്‍. ഗായികയായി പേരെടുത്ത് കഴിഞ്ഞ പ്രാര്‍ഥനയുടെ പിറന്നാള്‍ ഇന്ന് താരകുടുംബം അടിച്ചുപൊളിക്കുന്ന ചിത്രങ്ങളും വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കയാണ്.

മലയാളത്തില്‍ അപൂര്‍വ്വം ചിലരെ മാത്രമാണ് സകുടുംബം ആരാധകര്‍ ഏറ്റെടുക്കാറുള്ളു. അത്തരത്തിലുള്ള ഒരു കുടുബമാണ് ഇന്ദ്രജിത്തിന്റെത്. നടി പൂര്‍ണിമയുമായുള്ള വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഇവരും പ്രണയിക്കുകയാണ്. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു.പ്രാര്‍ഥനയും നക്ഷത്രയുമാണ് ദമ്പതികളുടെ മക്കള്‍.  മക്കളോടൊത്ത് സമയം ചിലവഴിക്കുന്നതിന്റെയും പുറത്തു പോകുന്നതിന്റെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. മൂത്തമകള്‍ പ്രാര്‍ഥന ഇപ്പോള്‍ തന്നെ മികച്ച ഒരു പാട്ടുകാരിയായി മാറിക്കഴിഞ്ഞു.

ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് പ്രാര്‍ഥനയുടെ പിറന്നാളാണ്.പാത്തുവെന്നാണ് സ്നേഹപൂര്‍വ്വം എല്ലാവരും പ്രാര്‍ഥനയെ വിളിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയറസ്റ്റ് പാത്തു എന്നാണ് ഇന്ദ്രജിത്ത് മകള്‍ക്ക് ആശംസ നേര്‍ന്ന് കുറിച്ചത്. പ്രാര്‍ഥനയുടെ കൊച്ചച്ഛനായ പൃഥിരാജ് സുകുമാരനും പാത്തുവിന് ആശംസകള്‍ അറിയിച്ചു. നിന്നെ പ്രസവിച്ച് ലേബര്‍റൂമില്‍ നിന്നും കൊണ്ടുവന്നത് ഇന്നലെയെന്ന പോലെ തോന്നുന്നു എന്നാണ് പ്രാര്‍ഥനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥിരാജ് കുറിച്ചത്. താങ്ക് യൂ സോ മച്ച് കൊച്ചച്ചാ എന്നാണ് പ്രാര്‍ഥന ഇതിന് മറുപടി നല്‍കിയത്.  രാത്രി പ്രാര്‍ഥനയ്ക്ക് കുടുംബാംഗങ്ങള്‍ സര്‍പ്രൈസ് നല്‍കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

Read more topics: # prardhana indrajith,# birthday,# celebration
prardhana indrajith birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES