കാറിന്റെയും വീടിന്റെയും ലോണിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ തമാശ ഓര്മ വരും; എല്ലാവരെയും ചിരിപ്പിച്ച നോബി മാർക്കോസിന്റെ ജീവിതകഥ

Malayalilife
കാറിന്റെയും വീടിന്റെയും ലോണിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ തമാശ ഓര്മ വരും; എല്ലാവരെയും ചിരിപ്പിച്ച നോബി മാർക്കോസിന്റെ ജീവിതകഥ

ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി രണ്ടു ദിവസമായി. ഇപ്പോൾ നാടാകെ ചർച്ച ബിഗ്‌ബോസ് ഷോ തന്നെയാണ്. മത്സരാർത്ഥികളുടെ പേര് നിർദേശമായി പലയിടത്തും പല പേരുകളാണ് വന്നത്. അതിൽ പലയിടത്തും ഉയർന്നു കേട്ട ഒരു പേരാണ് നോബി മാർക്കോസ് എന്ന്. പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമാണ് നോബി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്‌തേ ബാലി, ഷീ ടാക്‌സി, മാല്‍ഗുഡി ഡെയ്‌സ്, ആട് ടു തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസിൽ ഒരുപക്ഷെ പക്ഷേ പ്രേക്ഷകർക്ക് അധികം വിശദീകരണം ആവശ്യം ഇല്ലാത്ത ഒരു താരമാണ് നോബി മാർക്കോസ്. സ്‌കൂൾ കാലം തൊട്ടു മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. മിനി സ്‌ക്രീനിൽ വ്യക്തമായ അടിത്തറ ഉണ്ടാക്കിയ ശേഷമാണ് പിന്നീട് ബിഗ് സ്ക്രീനിലും നോബി എത്തപെടുന്നത്.

തിരുവനന്തപുരത്തെ വെഞ്ഞാറമൂട് സ്വദേശിയായ നോബി മാർക്കോസ് 1985 ലാണ് ജനിച്ചത്. മാർക്കോസ് സെൽവര്തനം ദമ്പതികൾക്കു ജനിച്ച നോബി തിരുവനതപുരം പിരപ്പൻകോട്  ജി വി എച് എസ് ഇൽ നിന്നുമായിരുന്നു സ്കൂൾ പഠനം നേടിയത്. സ്കൂൾ കലാപരുപാടികളിലൂടെ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് നോബി. ദാരിദ്യ്രവും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു താരത്തിന്റെത്. ദാരിദ്ര്യം എന്നുപറഞ്ഞാൽ കയറി കിടക്കാൻ പോലും നോബി സ്വന്തമായി വീടുവച്ചതു ഒരു രണ്ടുവര്ഷങ്ങള്ക്കു മുൻപാണ്. ഇതിന്റെ ലോൺ പോലും അടച്ചു തീർത്തിട്ടില്ല എന്ന് നോബി ഇടയ്ക്ക് സ്റ്റാർ മാജിക്കിൽ വച്ച് പറഞ്ഞിട്ടുണ്ട്. 2400 ചതുരശ്രയടിയുള്ള രണ്ടുനില വീട്ടില്‍ നാലു കിടപ്പുമുറികലുള്ള വീടാണ് നോബി ഇപ്പോൾ വച്ചത്. കുഞ്ഞിലെയൊക്കെ മണ്ണുകൊണ്ട് നിര്‍മിച്ച ഭിത്തികളും ചാണകം മെഴുകിയ തറയും ഓടിട്ട രണ്ടുമുറി വീടായിരുന്നു താരത്തിന്റേതു. വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ഒരു ജീവിതമായിരുന്നു ആദ്യമൊക്കെ താരത്തിന്. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് താരത്തിന്റെ വീട്ടിൽ കറന്റ് പോലും എടുത്തത് എന്നും പറയുവായിരുന്നു. തന്റെ ആദ്യത്തെ പ്രതിഫലം 25 രൂപ ആയിരുന്നുവെന്നും അവിടെന്നാണ് താൻ ഇതുവരെ എത്തിയത് എന്നൊക്കെ പറഞ്ഞിട്ടുമുണ്ട്. ഏകദേശം പതിനഞ്ചു വർഷമായി കോമഡി സ്കിറ്റിലൊക്കെ സജ്ജീവമാണ് താരം. വെഞ്ഞാറമൂടുള്ള രണ്ടുമൂന്നു ഏജൻസി വഴിയായിരുന്നു നോബിയുടെ തുടക്കം. ആദ്യം പ്രോഗ്രാമിന്റെ പിന്നിൽ നിന്ന് പ്രവർത്തിച്ചു പിന്നീട് നോബിയുടെ കഴിവ് കണ്ട് സ്കിറ്റിലേക്ക് തിരഞ്ഞെടുക്കുകയുരുന്നു. ധാരാളം സുഹൃത്തു വലയം മിമിക്രിയിൽ നിന്നും കോമഡി സ്കിറ്റുകളിൽ നിന്നൊക്കെ നേടിയെടുത്തു.

ഇന്റർ കാസ്റ്റ് മാര്യേജ് ആയിരുന്ന നോബിയുടെ കല്യാണം 2014 ലാണ് നടന്നത്. ഭാര്യയും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് നോബിയുടേത്. ഭാര്യ ആര്യ ഒരു ഹിന്ദു വിശ്വാസിയും നോബി ഒരു ക്രിസ്ത്യാനിയുമാണ്. ഭാര്യയുടെ പേര് ആര്യ എന്നും മകൻ ധ്യാനും ആണ്. എൽ എൽ ബി വിദ്യാർത്ഥിയായിരുന്നു നോബിയുടെ ഭാര്യ ആര്യ. ഭാര്യയുടെ വീട്ടുകാർക്കും തന്റെ വീട്ടുകാർക്കും ഒരു പ്രെശ്നം തോന്നേണ്ട എന്ന് കരുതിയാണ് മകന് ധ്യാൻ എന്ന പേര് ഇട്ടത്. ഇന്റർ കാസ്റ്റ് എന്ന് പറയുമ്പോൾ തന്നെ ഒരു പ്രണയകഥ എല്ലാർക്കും മനസിലാകും. ആദ്യമായി ഇരുവരും കാണുന്നത് നോബി ഒരു കോളേജിൽ പരിപാടിക്ക് പോയപ്പോഴാണ്. അവിടെന്നുള്ള പരിചയം പിന്നീട് ഫോൺ സംഭാഷങ്ങളിലൊക്കെ പടർന്നു പിടിച്ച് പ്രണയത്തിലേക്ക് എത്തിച്ചു. അവസാനം മൂന്ന് വര്ഷം കഴിഞ്ഞ് ഒരു സിനിമയുടെ ഷൂട്ടിന്റെ ഇടയ്ക്കു വച്ചായിരുന്നു കല്യാണം. ആദ്യമൊക്കെ വീട്ടുകാർ പ്രെശ്നം ഉണ്ടാക്കിയെങ്കിലും പിന്നീട് പ്രേശ്നങ്ങളൊക്കെ മാറി വന്നു. ഭാര്യയുടെ വരവിനു ശേഷം അല്പം ഭാഗ്യം ജീവിതത്തിലേക്ക് വന്നു എന്ന് നോബി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ബിഗ്‌ബോസിൽ ആദ്യത്തെ മത്സരാർത്ഥിയായിരുന്നു നോബി. സ്റ്റാർമാജിക്കിലെ നോബിയുടെ ചുറു ചുറുക്കും തമാശയും ഒരുപക്ഷെ അതിനേക്കാളും ഇരട്ടി ആയിട്ടാണ് ബിഗ് ബോസിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നോബിയുടെ കൗണ്ടറുകൾ ഒക്കെ തന്നെ മിക്കപ്പോഴും ട്രെൻഡിങ് ആകാറുണ്ട്. ഇത് വരെ സ്‌ക്രീനിൽ കണ്ട താരം എങ്ങനെയാകും യഥാർത്ഥ ജീവിതത്തിൽ ഉള്ളതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ് ബോസിലെത്തിയത്. പാട്ടും ഡാന്‍സും ആരവങ്ങളുമൊക്കെയായി മാസായി തന്നെ നോബി വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. കോമഡി സ്റ്റാർസിൽ എത്തിയ ശേഷം ജീവിതം മാറിമറിഞ്ഞ നോബി സ്‌റ്റേജ് ഷോയുമായി ലോകത്ത് പലയിടങ്ങളിലും പോയിണ്ട്. സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയിലാണ് നോബി തനിക്ക് മുന്‍ സീസണുകളിലും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഒന്നും രണ്ടും സീസണുകളില്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പേടി കാരണം താന്‍ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും നോബി പറഞ്ഞു. 

 

noby malayalam bigboss contestant family life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES