Latest News

വിക്ക്, സൗന്ദര്യമില്ലെന്ന് കളിയാക്കലുകള്‍! ഒടുവില്‍ ഈ കഴിവുകേട് കൊണ്ട് പ്രശസ്തനായി! ഇപ്പോള്‍ 8000 കോടിക്ക് മുകളില്‍ ആസ്തി !

Malayalilife
 വിക്ക്, സൗന്ദര്യമില്ലെന്ന് കളിയാക്കലുകള്‍! ഒടുവില്‍ ഈ കഴിവുകേട് കൊണ്ട് പ്രശസ്തനായി! ഇപ്പോള്‍ 8000 കോടിക്ക് മുകളില്‍ ആസ്തി !

 

ചിരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാക്കില്ല, അങ്ങനെയുള്ളവര്‍ മിസ്റ്റര്‍ ബീനെ മറക്കാനും വഴിയില്ല. 25 വര്‍ഷത്തില്‍ അധികമായി ഈ കലാകാരന്‍ നമ്മളെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ചിരിയുടെ രാജാവ് എന്ന് വേണമെങ്കില്‍ ബീനിനെ വിശേഷിപ്പിക്കാം. ഒരുപക്ഷെ ചാര്‍ളി ചാപ്ലിനു ശേഷം ലോകം കണ്ട രണ്ടാമത്തെ രസികന്‍ ബീന്‍ തന്നെയാണ്. പകരം വെക്കാന്‍ കഥാപാത്രങ്ങളില്ലാത്ത അനശ്വര കലാകാരന്‍ ഈ നിലയിലെത്തിയത് ദുരിതവഴികള്‍ നടന്നാണ്. മിസ്റ്റര്‍ ബീനിന്റെ ആരും അറിയാത്ത കഥ അറിയാം.

1955  ജനുവരി 6 ന് ഇംഗ്ലണ്ടിലെ ഒരു കര്‍ഷക കുടുംബത്തില്‍ നാലുമക്കളില്‍ ഇളയവനായിട്ടായിരുന്നു റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന മിസ്റ്റര്‍ ബീന്റെ ജനനം .ഇംഗ്ലണ്ടില്‍ തന്നെയുള്ള സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം.പിന്നീട്  ന്യൂകാസ്റ്റില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനിയറിങ്ങില്‍ ബി എ നേടി.ഓക്‌സ്‌ഫോര്‍ഡിലെ പഠനകാലങ്ങളില്‍ ഇണ് അദ്ദേഹം അഭിനയിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കുന്നത്.പക്ഷെ സൗന്ദര്യത്തിന്റെയും മറ്റു കാരണങ്ങളാലും അദ്ദേഹം ഒന്നിലധികം തവണ പിന്തള്ളപ്പെട്ടു. കൂടാതെ അദ്ധേഹത്തിന് സംസാരിക്കുമ്പോള്‍ ചെറിയ വിക്ക് അനുഭവപ്പെട്ടിരുന്നു.വിഡ്ഢിയെപ്പോലെയാണു തന്റെ മുഖം എന്ന അപകര്‍ഷതാബോധം കുട്ടിക്കാലം മുതല്‍ റൊവാനെ വല്ലാതെ അലട്ടിയിരുന്നു. സംസാരിക്കുമ്പോള്‍ വിക്കുണ്ട്, കോമാളിയുടേതുപോലുള്ള മുഖമാണ്, സൗന്ദര്യവുമില്ല അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്ന ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നെല്ലാം ആ ചെറുപ്പക്കാരനെ പുറത്താക്കാന്‍ ഇതുപോലെ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. എങ്കിലും സിനിമാ മോഹവും തലയിലേറ്റി ഷൂട്ടിങ് സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അവനെ അപമാനിച്ചു പുറത്താക്കി.പിന്നീട 1978 ല്‍   ബി.ബി.സി എന്ന ചാനലിനുവേണ്ടി 'ദ അറ്റ്കിന്‍സണ്‍സ് പീപ്പിള്‍' എന്ന പരിപാടിയിലൂടെ അദ്ദേഹം ക്്യാമറയ്ക്ക മുന്നിലെത്തി .1979 ല്‍ 'നോട്ട് ദ 9 ഒ ക്ലോക്ക് ന്യൂസ്' എന്ന ടെലിവിഷന്‍ കോമഡിയിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി.പിന്നീട് 'ബ്ലാക്ക് ആഡര്‍' എന്ന സീരിസിസിലൂടെ പല അവാര്‍ഡുകള്‍ക്കും  അര്‍ഹനായി.

അവസാനം തന്റെ എല്ലാ കഴിവുകേടുകളെയും ഒരുമിച്ചുചേര്‍ത്ത് ഒരു കഥാപാത്രത്തെ അയാള്‍ സൃഷ്ടിച്ചു; മിസ്റ്റര്‍ ബീന്‍. കോമാളിയുടെ മുഖമുള്ള, സംസാരിക്കാത്ത, സൗന്ദര്യമില്ലാത്ത ഒരു കഥാപാത്രം. തെരുവുകളിലും വേദികളിലും തന്റെ കഥാപാത്രവുമായി അദ്ദേഹം കയറിയിറങ്ങി.പതിയെ ആ കഥാപാത്രത്തെ ലോകം സ്വീകരിച്ചു. ടെലിവിഷന്‍ പരമ്പരകളായും സിനിമകളായും ആ കഥാപാത്രം പ്രേഷകകോടികളുടെ മനം കവര്‍ന്നു.

1990 ലാണ് മിസ്റ്റര്‍ ബീന്‍ എന്ന കഥാപാത്രത്തിന് റൊവാന്‍ അറ്റ്കിന്‍സണ്‍ ജീവന്‍ നല്‍കുന്നത്.ഈ കഥാപാത്രമാണ് തന്റെ ജീവിതത്തിലെ നാഴികകല്ല് ് എന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങനെ മിസ്റ്റര്‍ ബീന്‍ സീരീസുകളിലായി സൃഷ്ടിക്കപ്പെട്ടു.ശേഷം 1994 ല്‍ 'ഫോര്‍ വെഡ്ഡിങ്ങ് ആന്‍ഡ് എ ഫ്യൂണറല്‍' എന്ന പരിപാടി ചെയ്യുകയുണ്ടായി. പോഗോ എന്ന ചാനലില്‍ മിസ്റ്റര്‍ ബീന്‍ കഫാപാത്രമായ കാര്‍ട്ടൂണ്‍ എപ്പിസോഡുകള്‍ കാണാത്തവരായി ആരും തന്നെയുണ്ടാകില്ല.തന്റെ വിക്കും, സൗന്ദര്യവും തടസ്സംപറഞ്ഞവരുടെ മുന്നില്‍ അതേ വ്യക്തിത്വം കൊണ്ട് അവരെകൊണ്ടുതന്നെ കയ്യടിപ്പിച്ച റൊവാന്‍ തന്നെയാണ് റിയല്‍ ഹീറോ.എന്തു തന്നെ ഉണ്ടായാലും നമ്മുടെ വ്യക്തിത്വം ആണ് നമ്മുടെ ശക്തി എന്ന തിരിച്ചറിവാണ് ഇദ്ദേഹം പകര്‍ന്നുതന്ന പാഠം.കുട്ടികളായാലും മുതിര്‍ന്നവരായാലും മിസ്റ്റര്‍ ബീനിനെ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ലോകത്തിനു മുന്നില്‍ റൊവാന്‍ അറ്റ്കിന്‍സണ്‍ എന്ന നടന്‍ അറിയപ്പെടുന്നത് മിസ്റ്റര്‍ ബീനായാണ്. ബീനിന്റെ പ്രേക്ഷക സമ്മിതി അത്രയേറെ ഉണ്ട്.

ബിബിസിയിലെ മുന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇന്ത്യന്‍ വംശജ സുനേത്ര ശാസ്ത്രിയാണ് അറ്റ്കിന്‍സണിന്റെ ആദ്യ ഭാര്യ. ഇരുപത്തിയഞ്ച് വര്‍ഷം.നീണ്ട ബന്ധത്തിനൊടുവില്‍ 2013 ലാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. ഈ വിവാഹത്തില്‍ അറ്റ്കിന്‍സണ് രണ്ട് മക്കളുണ്ട്. ഇരുപത്തിമൂന്ന് വയസ്സുള്ള മകനും ഇരുപത്തിയൊന്നുകാരിയായ മകളും.പിന്നീട് കാമുകിയും നടിയുമായ ലൂയിസ് ഫോര്‍ഡുമായി അറ്റ്കിന്‍സണ്‍ ജീവിതം തുടങ്ങി  .മുപ്പത്തിമൂന്നുകാരിയായ ലൂയിസും അറ്റ്കിന്‍സണും മൂന്നു വര്‍ഷമായി ഒരുമിച്ചാണ് താമസം.അങ്ങനെ  63 ആം വയസ്സില്‍ റോവാന് ലൂയിസില്‍ ഒരു കുട്ടി ജനിച്ചു്. ചാനല്‍ 4 ന്റെ ഹാസ്യ പരിപാടികളിലൂടെ പ്രശസ്തയായ നടിയാണ് ലൂയിസ്. 2013 ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്.അതിനിടെ റൊവാന്‍ ജീവിതത്തില്‍ ചെയ്ത ഒരു അതിസാഹസികതയും ശ്രദ്ധ നേടി. 2001ല്‍ ഒരു സ്വകാര്യ വിമാനത്തില്‍ കെനിയയിലേക്കുള്ള അവധിക്കാല യാത്രയ്ക്കിടെ വിമാനത്തിന്റെ പൈലറ്റ് ബോധരഹിതനായി. ഒരിക്കല്‍പോലും വിമാനം പറത്തിയിട്ടില്ലാത്ത റൊവാന്‍ പൈലറ്റിന് ബോധം തെളിയും വരെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി നൈറോബി വില്‍സണ്‍ എയര്‍പോര്‍ട്ടിലിറക്കി.90 കളില്‍ 5 വര്‍ഷത്തോളം മിസ്റ്റര്‍ ബീന്‍ എന്ന ഷോയിലൂടെ ലോകമെങ്ങും പോപ്പുലറായി മാറിയ 63 കാരനായ ഈ ഹാസ്യകലാകാരന്‍ ബ്രിട്ടനിലെ പേരെടുത്ത കോടീശ്വരന്മാരില്‍ ഒരാളാണ്. ബ്രിട്ടനിലെ എണ്ണപ്പെട്ട സമ്പന്നരില്‍ പ്രമുഖനായ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 8000 കോടിക്ക് മുകളില്‍ വരും.ലണ്ടനിലുള്ള അദ്ദേഹത്തിന്റെ ആഡംബര ഭവനം വളരെ പ്രസിദ്ധമാണ്. ഇത് കാണുന്നതിനായി മാത്രം നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.

ഒരിക്കല്‍ റൊവാന്‍ ഓടിച്ച മക് ലാരന്‍ എഫ്1 സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ കേംബ്രിഡ്ജില്‍ മരത്തിലിടിച്ചു .കാലാവസ്ഥ മോശമായതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ നിരവധി തവണ മലക്കം മറിഞ്ഞു മരത്തില്‍ ഇടിച്ചു.പരിക്കേറ്റെങ്കിലും റൊവാന്‍ കത്തിക്കൊണ്ടിരുന്ന കാറിനുള്ളില്‍ നിന്ന് പുറത്തുവരികയും അല്ഭുതകരമായി രക്ഷപെടുകയും ചെയ്തു. പതിനെട്ട് കോടി രൂപ വില മതിക്കുന്ന കാറിലാണ് റോവാന്‍ യാത്ര ചെയ്തിരുന്നത്. മിസ്റ്റര്‍ ബീന്‍ എന്ന സിനിമയുടെ വിജയത്തെ തുടര്‍ന്നാണ് റോവാന്‍ ഈ കാര്‍ സ്വന്തമാക്കിയത്.അഗ്‌നിശമനസേന എത്തിയാണ് കത്തിക്കൊണ്ടിരുന്ന കാറിലെ തീ അണച്ചത്. കാറിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് റോവാന്‍ രക്ഷപ്പെട്ടത് എന്നാണ് തോന്നുന്നതെന്ന് അഗ്‌നിശമനസേനയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ആ സംഭവത്തിന് ശേഷം റൊവാന്‍ മരിച്ചു എന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നു തുടങ്ങി .മിസ്റ്റര്‍ ബീന്‍ മരിച്ചു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി പ്രവഹിക്കുമ്പോഴും ആ വാര്‍ത്തകള്‍ എല്ലാം ആസ്വദിച്ച് ഇന്നും ആരോഗ്യത്തോടെ ലണ്ടനിലെ തന്റെ വീട്ടില്‍ക്കഴിയുകയാണ് 65 കാരനായ ആ വലിയ കലാകാരന്‍.

Read more topics: # mr been,# life story
mr been life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES