അക്ഷയ്കുമാറിന് പകരം മോഹന്‍ലാലായിരുന്നു മനസിലുണ്ടായിരുന്നത്; മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇന്ത്യയിലെ സ്ത്രീ ശാസ്ത്രജ്ഞര്‍ക്കുള്ള സമ്മാനമാണ് ചിത്രമെന്നും മിഷന്‍ മംഗള്‍ സംവിധായകന്‍ ജഗന്‍ ശക്തി

Malayalilife
അക്ഷയ്കുമാറിന് പകരം മോഹന്‍ലാലായിരുന്നു മനസിലുണ്ടായിരുന്നത്; മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ഞാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇന്ത്യയിലെ സ്ത്രീ ശാസ്ത്രജ്ഞര്‍ക്കുള്ള സമ്മാനമാണ് ചിത്രമെന്നും മിഷന്‍ മംഗള്‍ സംവിധായകന്‍ ജഗന്‍ ശക്തി


ന്ത്യയുടെ ചൊവ്വാ ദൗത്യത്തെ അടിസ്ഥാനമാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകന്‍. ഐ എസ് ആര്‍ ഒ യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായാണ് താരം എത്തുന്നത്. എന്നാല്‍ അക്ഷയ് കുമാറിന്റെ വേഷം ചെയ്യാന്‍ താന്‍ ആദ്യം മനസില്‍ കണ്ടത് മോഹന്‍ലാലിനെയാണെന്നാണ് സംവിധായകന്‍ ജഗന്‍ ശക്തി തുറന്ന് പറഞ്ഞിരിക്കുന്നത്. ഐ എസ ആര്‍ ഒയില്‍ സാധാരണക്കാരായ ശാസ്ത്രജ്ഞര്‍ അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് തെന്നിന്ത്യന്‍ താരങ്ങളെ സിനിമയിലേക്ക് ഉള്‍പ്പെടുത്തുന്നത്.

തിരക്കഥ എഴുതുന്ന സമയത്ത് മോഹന്‍ലാലും ശ്രീദേവിയുമായിരുന്നു തന്റെ മനസിലുണ്ടായിരുന്നത്. പക്ഷേ പിന്നീട് അക്ഷയ് കുമാറിലേക്കും വിദ്യാ ബാലനിലേക്കും അത് മാറി. മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. അവരെ പോലൊരു താരം സ്‌ക്രിപ്റ്റില്‍ കൊണ്ടു വരുന്ന മാറ്റം എത്രത്തോളമാണെന്ന് തനിക്ക് ചിന്തിക്കാമായിരുന്നെന്നും പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളിലും ഹിന്ദി ച്ിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി എന്ന നിലയ്ക്ക് തപ്സിയെ കാസ്റ്റ് ചെയ്യുന്നത് ഒരു നല്ല തീരുമാനമാണെന്ന് തോന്നി. മഞജു വാര്യര്‍ക്ക് വേണ്ടി ചിന്തിച്ച കഥാപാത്രം പിന്നീട് നിത്യാ മേനോനിലേക്കെത്തുകയായിരുന്നു. വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് തന്റെ കൂടെയുള്ളവരെ പ്രചോദിപ്പിക്കുന്നതും അത് മംഗള്‍യാന്‍ എന്ന ചൊവ്വാദൗത്യത്തിലേക്ക് എത്തിക്കുന്നതെന്നുമാണ് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രം എന്ന നിലയ്ക്ക് ഏറെ പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്.

ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയാണ്. അതേ സമയം ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് 450 കോടി രൂപയും. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ സിനിമ ഏറ്റെടുത്തതെന്ന് അക്ഷയ് കുമാര്‍ ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അസാധ്യമെന്ന് കരുതിയ ഇത്രയും വലിയ ഒരു ദൗത്യം സാധ്യമാക്കിയ ഒരു പറ്റം ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് മിഷന്‍ മംഗള്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് ഈ ചിത്രം ഒരു മുതല്‍ക്കൂട്ടാകുമെന്ന് നമ്മള്‍ക്ക് കരുതാം.

mohanlal-was-in-my-mind-fo-the-role-in-mishan-manga

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES