മലയാളികളുടെ ബിഗ്ബി ഇനി അല്പം വിശ്രമത്തിനുളള തയ്യാറെടുപ്പിലാണെന്നുളള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മമ്മൂക്ക. വില്ലനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച താരത്തിന് ഏതൊരു വേഷങ്ങളും അനായാസം സാധിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മമ്മൂട്ടി എന്ന വ്യക്തിക്കുളള സ്ഥാനം. ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റത്തെ പ്രയത്നമാണ് അദ്ദേഹം നടത്താറുള്ളത്.
കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. യുവതാരങ്ങളെ വെല്ലുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്. എന്നാല്‍ നിരവധി സിനിമകള്‍ സ്വീകരിക്കുന്നതിനെ ബന്ധപ്പെട്ട വിമശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു. സിനിമകളുടെ പ്രമേയത്തിലുളള വ്യത്യസ്തയാണ് അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വ്വനാണ് താരത്തിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന അടുത്ത സിനിമ. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത രീതിയിലുളള കഥാപാത്രവുമായാണ് താരം എത്തുന്നത്.കലാദാസന്‍ ഉല്ലാസായിയാണ് ചിത്രത്തില്‍ മമ്മൂക്ക വേഷമിടുന്നത്. നവാഗതയായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയാകുന്നത്. ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട,ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത് പതിനെട്ടാം പടി തുടങ്ങിയവയാണ് റിലീസ് ചെയ്ത അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.
സിനിമാതിരക്കുകളില്‍ നിന്ന് മാറി കുടുംബത്തോടൊപ്പം യാത്ര പോവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തിനായി സമയം ചെലവഴിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹം നല്‍കുന്നത്. യുവതാരങ്ങളില്‍ പലരും അദ്ദേഹത്തിന്റെ ഈ മാതൃക പിന്തുടരുന്നവരാണ്. നിലവിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് താരം എന്നുളള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്