ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി ലക്ഷ്മി രാമകൃഷ്ണന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. മലയാളം,തമിഴ് ടെലിവിഷൻ ചാനലുകളിലായി സംപ്രേഷണം ചെയ്ത ആറു ലഘുചിത്രങ്ങൾ ഉൾപ്പെടെ താരം സംവിധാനം ചെയ്തിട്ടുമുണ്ട്. അഭിനരംഗത്ത് ഏറ്റവും കൂടുതല്‍ അവഗണന സഹിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍.
പാലക്കാട് എന്ന തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ലക്ഷ്മി ജനിച്ച് വളർന്നത്. താരം തന്റെ പത്താം ക്ലാസ് വിദ്യാഭയസം കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ ആലോചനകള്‍ വന്നു തുടങ്ങി. താരത്തിന്റെ അച്ഛന് പ്രായം അന്ന് അറുപത്അ തുക്കൊണ്ട് തന്നെ അച്ഛന്റെ നിര്‍ബന്ധത്തിനെ തുടർന്നായിരുന്നു ലക്ഷ്മിക്ക് വിവാഹ ആലോചനയുമായി മുന്നോട്ടു പോയിരുന്നത്. 16ാം വയസിലാണ് രാമകൃഷ്ണനുമായി ലക്ഷ്മിയുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹ നിശ്ചയത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞായിരുന്നു ലക്ഷ്മിയുടെ വിവാഹം. പദം ക്ലാസ്സിൽ നല്ല മാർക്കോടെയായിരുന്നു താരം പാസ് ആയിരുന്നത് എങ്കിലും അപ്പോഴേക്കും ലക്ഷ്മിയുടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് ഭര്‍ത്താവ് രാമകൃഷ്ണന്റെ വീട്ടുകാരായിരുന്നു. പഠിക്കുന്നതിന് വേണ്ടി നല്ല കോളേജില്‍അഡ്മിഷന്‍ കിട്ടിയിട്ടും പോകാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന്അ ടുത്തുള്ള പ്രൈവറ്റ് കോളേജില്‍ ചേർന്നായിരുന്നു പ്രീഡിഗ്രി പഠനം നടത്തിയതും.
ഞാന്‍ ജീവിച്ച ചുറ്റുപാടില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രാമകൃഷണന്റെ വീട്. സത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങി കൂടുന്ന രീതികള്‍. ഒന്നിനും ഒരു സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥ.കുടുംബത്തില്‍ വല്യച്ഛന്‍ പറയുന്നത് മാത്രമായിരുന്നു എല്ലാവരും കേള്‍ക്കുകയുള്ളു. ഭര്‍ത്താവ് രാമകൃഷ്ണന്‍ പോലും വല്യച്ഛന്‍ പറഞ്ഞ് ചലിക്കുന്ന ഒരു മെഷീന്‍. ഭര്‍ത്താവ് രാമകൃഷ്ണന് മസ്‌കറ്റില്‍ ജോലി ശെരിയാക്കിയ ശേഷം തന്നെയും കൂട്ടി മസ്‌കറ്റിലേക്ക് പോകുകയായിരുന്നു എന്നും താരം ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇവർക്ക് മുന്ന് കുട്ടികളാണ് ഉള്ളതും. താരം ഇന്ന് ഒരു ഫാഷൻ ഡിസൈനറും അതോടൊപ്പം തന്നെ ഇവന്റ് മാനേജരുമാണ്.
ചക്കരമുത്ത് എന്ന സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. താരം ഒരു സംവിധായക കൂടിയാണ്. പിരിവോം സന്ധിപ്പോം എന്ന സിനിമയിൽ നായികയുടെ അമ്മ വേഷം ചെയ്ത് തമിഴ് സിനിമാ രംഗത്തുമെത്തി. ഈറം, നാടോടികൾ തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ തമിഴക സിനിമാലോകത്ത് ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണൻ, മിഷ്കിന്റെ യുത്തം സെയ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ആ സിനിമയിലെ അന്നപൂർണി എന്നാ കഥാപാത്രം ഒരുപിടി പുരസ്കാരങ്ങളും അവർക്ക് നേടിക്കൊടുത്തു. ഈ കഥാപാത്രത്തിനു വേണ്ടി തല മുണ്ഡനം ചെയ്തത് അന്ന് വാർത്തയായിരുന്നു. വയലിൻ, ജൂലൈ 4, പിയാനിസ്റ്റ് തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. എണ്ണത്തിൽ കുറവാണെങ്കിലും തെലുഗു സിനിമകളും ലക്ഷ്മിയിലെ അഭിനേത്രിയെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതേസമയം തന്റേടത്തോടെ തന്നെ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന നടി കൂടിയാണ്ല ക്ഷ്മി രാമകൃഷ്ണന്‍. സിനിമയിലെ അധികമാരും അറിയാത്ത മോശം പ്രവണതകളെക്കുറിച്ച് താരം ഒരുവേള തുറന്ന് പറഞ്ഞത് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. തനിക്ക് ഓരോ ദിവസവും പല തരത്തിലുള്ള പീഡനങ്ങള്‍ സിനിമയിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നുവെന്ന തരത്തിലുള്ള വാർത്തയും ശ്രദ്ധ നേടിയവയായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നതിനിടയില്‍ സംവിധായകന്‍ തോളില്‍ കൈയ്യിട്ട് ഇഷ്ടം പ്രകടിപപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത് എതിര്‍ത്തിനെത്തുടര്‍ന്ന് നിരവധി റീടേക്കുകള്‍ എടുപ്പിച്ചു. വിഷയം മറ്റുള്ളവര്‍ അറിഞ്ഞപ്പോള്‍ സംവിധായകന്‍ മാപ്പു പറഞ്ഞു എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയവയായിരുന്നു.