കൂടത്തായ് പരമ്പര ! ജോളിയായി മുക്ത! ഷാനവാസ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നു

Malayalilife
topbanner
കൂടത്തായ് പരമ്പര ! ജോളിയായി മുക്ത!  ഷാനവാസ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നു

 

ലയാളി മനസാക്ഷിയെ ആകെ ഞെട്ടിച്ചതാണ് കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍. ജോളി എന്ന കൊടുംക്രിമിനല്‍ തന്റെ വഴിയില്‍ തടസം നിന്നവരെ നിഷ്‌കരുണം സഡയൈന് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി രണ്ടു സിനിമകളും രണ്ടു സീരിയലുകളും അണിയറയില്‍ ഒരുങ്ങുകയാണ്. ഫ്‌ളഴവേഴ്‌സ് ചാനലിലും ഇതിനെ ആസ്പദമാക്കിയുള്ള പരമ്പര തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയിരിക്കയാണ്.

കേരളം ഇത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു കൊലപാതക പരമ്പരയില്ലെന്ന് തന്നെ പറയാം. വൃദ്ധയായ അന്നമ്മ തൊട്ട് രണ്ട് വയസ്സുകാരിയായ ആല്‍ഫൈന്‍ വരെ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കി നിര്‍ദാക്ഷിണ്യം കൊന്നുതള്ളിയത് ആറ് പേരെയാണ്. ഈ കൊലപാതക പരമ്പരയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഫഌവഴ്‌സ്  എത്തിക്കുന്നത്. കഴിഞ്ഞ ദിവസം സീരിയല്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി എത്തിയിരുന്നെങ്കിലും അതിനെ മറികടന്നാണ് ഇപ്പോള്‍ സീരിയല്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്.

ക്രൈം ത്രില്ലറെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് സീരിയല്‍ പുതിയൊരു ദൃശ്യാനുഭവമായിരിക്കും. ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള അതിനൂതന സാങ്കേതിക മികവില്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ സീരിയല്‍ എന്ന പേര് ഇനി കൂടത്തായിക്ക് സ്വന്തം. സീരിയല്‍ സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന സീതയുടെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ഫഌവഴ്‌സ് എംഡി ആര്‍ ശ്രീകണ്ഠന്‍ നായരാണ്.  എല്ലാ ദിവസവും രാത്രി 9.30നാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക.

നടി മുക്തയാണ് സീരിയലില്‍ ജോളിയെ അവതരിപ്പിക്കുന്നത്. വലിയൊരിടവേളയ്ക്ക് ശേഷമാണ് മുക്ത മിനിസ്‌ക്രീനിലൂടെ മടങ്ങി വരവ് നടത്തുന്നത്. മികച്ച ക്രൈം ത്രില്ലറായി ഒരുക്കുന്ന ചലചിത്രം പരമ്പരയാകും കൂടത്തായി.വാഗമണ്‍, ഈരാട്ടുപേട്ട തുടങ്ങിയവയാണ് കൂടത്തായിയുടെ ലോക്കേഷനുകള്‍. സീതയുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രനായി മാറിയ ഷാനവാസാണ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നത്. മികച്ച ഫാമിലി ത്രില്ലര്‍ സീരിയല്‍ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കൂടത്തായി പേരെടുത്തുകഴിഞ്ഞു.

Read more topics: # koodathai serial,# muktha
koodathai serial muktha

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES