മലയാള സിനിമയില്‍ ഏറെ അനശ്വര കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനായിരുന്നു കലാഭവന്‍ മണി. മണിയുടെ വേര്‍പാടില്‍ ഇന്ന് നാല് വര്‍ഷം തികയുകയാണ്. മലയാളത്തിലും തെന്നിന്ത്യന്‍ സിനിമയിലും ഓരുപോലെ നിറസാന്നിധ്യമായിരുന്നു കലാഭവന്‍ മണി. മണിയുടെ വേര്‍പാട് എന്ന സത്യത്തെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലെ പ്രേക്ഷകര്‍ക്കും ഇന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
കലാഭവന്‍ മണിയെ ആരാധകര്‍ സ്വീകരിച്ച പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും ഇരു കൈയ്യും നീട്ടി ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ കുടുബത്തെ കുറിച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
മണിച്ചേട്ടന്റെ ഭാര്യയും മകളും ഇപ്പോള്‍ പാലയിലാണ് താമസം. എന്‍ട്രന്‍സ് പരിശീലനത്തിലാണ് മകള്‍ ശ്രീ ലക്ഷ്മി.. മകളുടെ പഠനവുമായി ബന്ധപ്പെട്ടാണ് അങ്ങോട്ടെക്ക് ഇരുവരും താമസം മാറ്റിയത്. മോളെ ഡോക്ടര്‍ ആക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുള്ള ശ്രമങ്ങളിലാണ ഇപ്പോള്‍. ഇതിനോടകം തന്നെ പല തരത്തിലുമുളള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഓരോരുത്തരും പ്രചരിപ്പിക്കുകയാണ്. ചേട്ടന്‍ പോയതിനേക്കാള്‍ ഒരു വലിയ നഷ്ടം മറ്റൊന്നും ഞങ്ങള്‍ക്ക് ഇല്ല. എന്നാല്‍ ഇപ്പോള്‍ ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും പ്രചരിപ്പിക്കുകയാണ്. അങ്ങനെയൊരു മേല്‍നോട്ടം എന്നാല്‍ എനിയ്ക്ക് ഇല്ല. ചേട്ടന്റെ സ്വത്തുക്കള്‍ നോക്കി നടത്താനുമെല്ലാം അര്‍ഹതയുള്ളത് ചേട്ടത്തിയ്ക്കും മകള്‍ക്കുമാണ്.
അവര്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ടുളള കേസ് ഇപ്പോള്‍ കോടതിയിലാണ്. സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും പരിപാടി അവതരിപ്പാക്കാന്‍ പോകുമ്പോഴും ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വന്ന് കെട്ടിപ്പിടിച്ച് വര്‍ത്താനം പറയാറുണ്ട്. മണി ചേട്ടന്‍ അവര്‍ക്ക് ജീവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണ സമയത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും തന്നെ വിളിക്കാറില്ല. എന്നാല്‍ ഇപ്പോഴും എന്നെ ചേട്ടന്റെ നല്ല സുഹൃത്തുക്കള്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യാറുണ്ട്.
അദ്ദേഹത്തിന് വേണ്ടി ആദ്യം ഒരു സ്മാരകം ഒരുക്കിയിരുന്നത് ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്. മണിച്ചേട്ടന്റെ ഓട്ടോസ്റ്റാന്‍ഡ് എന്ന പേരിലാണ് ഇന്നും ആ ഓട്ടോറിക്ഷ പേട്ടയെ അറിയപ്പെടുന്നത്. മണിച്ചേട്ടനായി ചാലക്കുടില്‍ കിട്ടിയ ആദ്യ സ്മാരകമായിരുന്നു അത്. സര്‍ക്കാര്‍ ഒരു തുക അദ്ദേഹത്തിന്റെ സ്മരകത്തിനായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന്് പോരുകയാണ്.
''കലാഭവന്‍ മണിയുടെ സഹോദരന്‍ എന്ന പ്രൗഢിയില്‍ എന്നും ആളുകള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രയാസപ്പെടുകയാണ്. പുറംലോകം കാണുന്ന പോലെയല്ല ഞങ്ങളുടെ ജീവിതം. ഞങ്ങള്‍ എങ്ങനെയാണ് ചേട്ടന്‍ പോയ ശേഷം ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെങ്കിലും സാമ്പത്തികമായി പരിതാപകരമായ അവസ്ഥയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ഇനി എല്ലാം ഈശ്വരന്‍ നിശ്ചയിക്കട്ടെ. തറവാട് വീടിനു മുന്നില്‍ ഉളള ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകള്‍ അങ്ങോട്ടേക്ക് പോകുന്നത് പതിവായപ്പോള്‍ ആ വീട്ടുകാര്‍ക്ക് ഒടുവില്‍ ഗേറ്റു പൂട്ടേണ്ടി വന്നു. ഞങ്ങളുടെ വീടും ചുറ്റുപാടും വന്ന് കാണുമ്പോള്‍ ഞങ്ങളുടെ സാഹചര്യം ഓര്‍ത്ത് അവര്‍ കരയുകയുമായിരിക്കും'' എന്നും രാമകൃഷ്ണന്‍ പറയുന്നു.