ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. ഇപ്പോള്‍ മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കാജല്‍ അഗര്‍വാളിന്റെയും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന്റെയും ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. ശനിയാഴ്ച, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ യാത്രയ്ക്കു തയാറെടുക്കുന്ന ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു.
കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോര്‍ട്ടുകളുടെയും ചിത്രമാണ് താരം പങ്കുവച്ചത്ബാഗുകള് പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയാറെടുക്കുന്നുവെന്നുമാണ് അടിക്കുറിപ്പായി എഴുതിയത്. എന്നാല്‍ എവിടേക്കാണ് യാത്ര എന്നുമാത്രം നടി വെളിപ്പെടുത്തിയില്ല. ചുവന്ന ലോങ് ഫ്ളയേര്ഡ് ഡ്രസ്സില്‍ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടലിന്റൈ ഭംഗിയില്‍ ചിത്രങ്ങളൊക്കെ മനോഹരമാണ്
ഒക്ടോബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായും പ്രത്യേക റിസപ്ഷന് ഉണ്ടായിരുന്നില്ല.