ദിവസങ്ങള്‍ക്ക് മുന്‍പാണ് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന കാജല്‍ അഗര്‍വാളിന്റെയും ഭര്‍ത്താവ് ഗൗതം കിച്ച്ലുവിന്റെയും ചിത്രങ്ങള്് ആരാധകരുടെ ഇടയില്‍ വൈറലായിരുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. ചുവന്ന ലോങ് ഫ്ളയേര്ഡ് ഡ്രസ്സില്‍ അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കടലിന്റെ ഭംഗിയില്‍ ചിത്രങ്ങളൊക്കെ മനോഹരമാണ്. ഹണിമൂണ്‍ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാജല്‍ പങ്കുവച്ച് എത്തിയിരുന്നു.
റിസോര്‍ട്ടില്‍ കടലിന്റെ ഭംഗി ആസ്വദിക്കുന്നതിന്റെയും കടലിനടിയിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ച് കാജല്‍ എത്തിയിരുന്നു. കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ആഡംബര റൂമിലാണ് ഇവരുടെ താമസം.റൂമില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവച്ചു. ഹണിമൂണ്‍ ആഘോഷത്തിലാണെങ്കിലും യോഗ പോലുള്ള തന്റെ ദിനചര്യങ്ങളിലൊന്നും കാജള്‍ മാറ്റം വരുത്തിയിട്ടില്ല. ഹണിമൂണിനിടയിലും യോഗ ചെയ്യുന്ന നടിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ഒക്ടോബര്‍ 30നായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായും പ്രത്യേക റിസപ്ഷന് ഉണ്ടായിരുന്നില്ല. വിവാഹശേഷവും പാര്‍ട്ടിയും ആഘോഷുമായി തിരക്കിലാണ് താരം